KERALANEWSTrending

പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് വീട് പൂര്‍ണ്ണമായും കത്തിനശിച്ചു,വീട്ടുകാര്‍ രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം പച്ചാളത്ത് പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിച്ചു. പുലര്‍ച്ചെ മൂന്നരയോടെയാണ് സാബു എന്നയാളുടെ വീട്ടില്‍ അപകടമുണ്ടായത്. തീപിടുത്തത്തില്‍ വീട് പൂര്‍ണ്ണമായും കത്തിനശിച്ചു. വീട്ടുകാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.അപകട സമയത്ത് സാബുവും ഭാര്യയും മകനും സാബുവിന്റെ അമ്മയുമാണ് വീട്ടിലുണ്ടാകയിരുന്നത്. 90 വയസ്സുള്ള അമ്മ പുലര്‍ച്ചെ വെള്ളം കുടിക്കാനായി അടുക്കളയില്‍ എത്തിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. ഉടന്‍തന്നെ വീട്ടുകാരെ വിളിച്ചുണര്‍ത്തുകയായിരുന്നു.ഗ്യാസ് ചോര്‍ന്നതും തീപിടിച്ചതും എങ്ങനെയാണെന്ന് വ്യക്തമല്ല. ഗാന്ധിനഗറില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തി തീ അണച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close