Breaking NewsKERALANEWSTop News

പാഠ്യപദ്ധതി വെട്ടിച്ചുരുക്കില്ല, ഓണ്‍ലൈന്‍ പരീക്ഷ നടത്തില്ല; അധ്യയനം നീട്ടാമെന്ന് വിദഗ്ധസമിതി

തിരുവനന്തപുരം: കുട്ടികള്‍ക്ക് ലഭിക്കേണ്ട പഠനലക്ഷ്യങ്ങളും നേട്ടങ്ങളും ഉറപ്പുവരുത്തി അധ്യയനവര്‍ഷം പൂര്‍ത്തിയാക്കണമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്. സ്‌കൂളുകള്‍ തുറക്കാന്‍ വൈകിയാലും അധ്യയനവര്‍ഷം ഉപേക്ഷിക്കുകയോ പാഠ്യപദ്ധതി ചുരുക്കുകയോ ചെയ്യരുതെന്ന് സമിതി ശുപാര്‍ശ ചെയ്തു. എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ് അധ്യക്ഷനായ വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച വിദഗ്ധസമിതിയുടേതാണ് റിപ്പോര്‍ട്ട്.ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ ലഭ്യതക്കുറവുള്ള സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ പാടില്ല സമിതിയുടെ നിലപാട്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ അധികസമയമെടുത്തും അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചും മാര്‍ച്ചിന് പകരം ഏപ്രിലിലോ മേയിലോ അധ്യയനവര്‍ഷം പൂര്‍ത്തിയാക്കാമെന്നാണ് വിദഗ്ധസമിതി നിര്‍ദേശിച്ചിരിക്കുന്നത്. സ്‌കൂള്‍ തുറക്കാതെ പരീക്ഷ നടത്തരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിക്കും.വിക്‌ടേഴ്‌സിന്റെ ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ വഴി സെപ്റ്റംബര്‍ 30നകം പഠിപ്പിക്കേണ്ട പാഠങ്ങള്‍ മിക്ക വിഷയങ്ങളുടേതും പൂര്‍ത്തീകരിച്ചെന്നും ചില വിഷയങ്ങള്‍ നിശ്ചയിച്ചതിലും മുന്നിലാണെന്നും സമിതി കണ്ടെത്തി. അതിനാല്‍ പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ടെന്ന നിലപാടിലാണ് വിദഗ്ധര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close