KERALANEWS

പാതയോര വിശ്രമ കേന്ദ്രത്തിന്റെ പേരില്‍ ഭൂമി വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നൂവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പാതയോര വിശ്രമ കേന്ദ്രത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഭൂമി വിറ്റഴിക്കാന്‍ ശ്രമം നടത്തുന്നൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് നോര്‍ക്കയുടെ കീഴിലുള്ള സ്വകാര്യ കമ്പനി ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഹോള്‍ഡിംഗുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.ദേശീയ പാതയ്ക്ക് അരികിലുള്ള സര്‍ക്കാര്‍ ഭൂമിയാണ് ഇങ്ങനെ വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പാതയോര വിശ്രമ കേന്ദ്രം തുടങ്ങാന്‍ താല്‍പര്യമുണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടും അവര്‍ക്ക് പോലും കൊടുക്കാതെ എന്തുകൊണ്ടാണ് സ്വകാര്യ കമ്പനിക്ക് പദ്ധതി തുടങ്ങാന്‍ ഭൂമി കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.കമ്പനിയില്‍ 74 ശതമാനം ഓഹരി സ്വകാര്യ വ്യക്തികള്‍ക്കാണ്, 26 ശതമാനം സര്‍ക്കാരിനും. രണ്ട് പേരെ ഇതിന്റെ ഡയറക്ടര്‍മാരായി നിയമിച്ചതിന്റെ മാനദണ്ഡം എന്താണെന്നും ചെന്നിത്തല ചോദിച്ചു. ഡോ.ഒ.വി മുസ്തഫയും, ബൈജു ജോര്‍ജ്ജുമാണ് കമ്പനിയുടെ ഡയറക്ടര്‍മാരായിട്ടുള്ളത്. ഇവരുടെ യോഗ്യത എന്താണെന്നും ചെന്നിത്തല ചോദിച്ചു. കമ്പനിയുമായുണ്ടാക്കിയ ധാരണാപത്രം അടിമുടി ദുരൂഹമാണ്.

അവസാന കാലത്ത് സര്‍ക്കാര്‍ ഭൂമി വിറ്റഴിക്കാനുള്ള തിടുക്കത്തിലേര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍,കമ്പനിയുമായി ഉണ്ടാക്കിയ എം.ഒ.യു പുറത്തുവിടണമെന്നും വിഷയത്തില്‍ റവന്യൂമന്ത്രിയുടെ അഭിപ്രായമെന്താണെന്നും ചെന്നിത്തല ചോദിച്ചു.ഒരു സര്‍ക്കാര്‍ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ അതിന് റവ്യന്യൂ വകുപ്പിന്റെ അനുമതി വേണം. എന്നാല്‍ ഇതില്‍ അങ്ങനെയുണ്ടായിട്ടില്ല. വിഷയം കാബിനറ്റില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഐ.ഒ.സി നേരിട്ട് നടത്താമെന്ന് പറഞ്ഞ പദ്ധതി അവര്‍ക്ക് നല്‍കാതെ സ്വകാര്യ കമ്പനിക്ക് നടത്താനുള്ള അനുമതി നല്‍കിയത് എങ്ങനെയാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close