KERALA

പാപവും ശാപവും അനുഭവിക്കാതെ ഇവര്‍ എവിടെപ്പോകും, ബിനീഷ് കോടിയേരിക്കെതിരെയുള്ള ക്രൈം നന്ദകുമാറിന്റെ പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം: ബിനീഷ് കോടിയേരി മയക്കുമരുന്നു കേസില്‍ അറസ്റ്റിലായതോടെ ബിനീഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുക്കുകയാണ് ക്രൈം നന്ദകുമാര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കടുത്ത വിമര്‍ശനങ്ങള്‍ നന്ദകുമാര്‍ നടത്തിയിരിക്കുന്നത്.
‘ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും അധോലോക ഗുണ്ടാ മാഫിയാത്തലവനുമായ ബിനീഷ് കോടിയേരിയുടെ പതനം നേരത്തെ നിശ്ചയിക്കപ്പെട്ടതായിരുന്നു. എന്നാല്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച കോടിയേരി പുത്രന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത ക്രൂരതകളില്‍ ആദ്യം കണക്ക് പറയേണ്ടി വരിക ഏതിനെന്നത് മാത്രമായിരുന്നു ചോദ്യചിഹ്നമായ് അവശേഷിച്ചിരുന്നത്.
ചെയ്തു പോയ പാപങ്ങളുടെ തിരിച്ചടികള്‍ക്ക് തുടക്കം കുറിച്ച്കഴിഞ്ഞു. അതിന്റെ തെളിവാണ് ബാംഗ്ലൂരില്‍ മയക്കമരുന്നു മാഫിയാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കോടികള്‍ മുടക്കിയതിന്റെ തെളിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായിരിക്കുന്ന ബിനീഷ് കോടിയേരിയുടെ അറസ്റ്റ് ‘ എന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. കവിയൂര്‍ പീഡനത്തെക്കുറിച്ചും ആ പാപത്തിന്റെ ഫലമാണ് പിന്‍തുടരുന്നതെന്നും പോസ്റ്റില്‍ പറയുന്നു. ‘ബിനീഷ് കോടിയേരിയെക്കുറിച്ച് നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. മയക്കുമരുന്ന് ലോബിയുമായ് ചേര്‍ന്ന് പെണ്‍കുട്ടികളെ കടത്തി ഗള്‍ഫ് രാജ്യങ്ങളിലെ വ്യഭിചാര ശാലകളില്‍ എത്തിക്കുന്ന മുഖ്യ പെണ്‍വാണിഭ നടത്തിപ്പുകാരനും പല കൊലപാതകങ്ങളുടേയും ഗുണ്ടാ മാഫിയ തലവനും പോലീസ് കേസുകള്‍ അട്ടിമറിക്കുന്ന ഇടനിലക്കാരനും വന്‍ ഭൂമി ഇടപാടുകളില്‍ സര്‍ക്കാര്‍ സ്വാധീനമുപയോഗിച്ച് വ്യാജ രേഖകള്‍ ഉണ്ടാക്കി ഭൂമാഫിയയുടെ ആളായ് വര്‍ത്തിക്കുന്ന അധോലോക മാഫിയാ തലവനുമൊക്കെയായ് വിലസുന്ന ബീനീഷ് കോടിയേരിയെക്കുറിച്ച് പല ലക്കങ്ങളിലായി ക്രൈം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു’ എന്നും പോസ്റ്റിലൂടെ തുറന്നടിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close