CULTURALKERALANEWS

പാപ്പാന്മാർക്ക് കോവിഡുണ്ടെങ്കിൽ ആനകളും പുറത്ത്; തൃശൂർ പൂരത്തിന് മാർഗ്ഗനിർദ്ദേശം ഇറക്കി വനം വകുപ്പ്

തൃശ്ശൂര്‍: പാപ്പാന്‍മാര്‍ എല്ലാവര്ക്കും കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ആനകളെ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ എന്ന് വനംവകുപ്പ് ഉത്തരവിറക്കി. ആനകളുടെ ഫിറ്റ്‌നസും പരിശോധിക്കും. ആനകളെ പരിശോധിക്കാന്‍ നാല്‍പത് അംഗ സംഘത്തെ നിയോഗിച്ചു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള പാപ്പാന്‍മാരുടെ ആനകളെ മാത്രമേ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ എന്ന് വനംവകുപ്പ് വ്യക്തമാക്കി.

ആനയുടെ പാപ്പാന്മാർ എല്ലാവരും കോവിഡ് ടെസ്റ്റ് ചെയ്യണമെന്നാണ് നിർദ്ദേശം. ആരെങ്കിലും ഒരാള്‍ പോസിറ്റീവ് ആയാല്‍ ആനയെ പൂരത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ല എന്ന് മാത്രമല്ല, ഒരാള്‍ പോസിറ്റീവ് ആയാല്‍ മറ്റു പാപ്പാന്‍മാര്‍ ക്വാറന്റീനില്‍ പോകുകയും വേണം. പൂരത്തിന്റെ തലേന്ന് ആയിരിക്കും ഇക്കാര്യത്തില്‍ പരിശോധന നടത്തുക. പൂരത്തില്‍ പങ്കെടുക്കുന്ന ആനകളുടെ ആരോഗ്യനില പരിശോധിക്കുന്നതിന് നാല്‍പത് അംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close