KERALANEWSTop News

പാപ്പിനിശ്ശേരിയില്‍ ഖാദി ബോര്‍ഡിന്റെ വിവാദ പദ്ധതി, കെഎ രതീഷ് അയച്ച കത്ത് വിവാദമാകുന്നു

തിരുവനന്തപുരം: പാപ്പിനിശ്ശേരിയില്‍ ഖാദി ബോര്‍ഡിന്റെ വിവാദ പദ്ധതിക്ക് വായ്പ ലഭ്യമാക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കെഎ രതീഷ് അയച്ച കത്ത് വിവാദമാകുന്നു.കത്തില്‍ 50 കോടി ആവശ്യപ്പെട്ടതും വിവാദങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വഴിവിട്ട നീക്കങ്ങള്‍ തെളിയിക്കുന്ന കത്ത് ഇടപാടുകളുടെ വിവരങ്ങള്‍ കൂടെ വെളിപ്പെടുന്നത്. പാപ്പിനിശ്ശേരി പിലാത്തറ കെഎസ്ടിപി റോഡിനോട് ചേര്‍ന്നുള്ള സര്‍ക്കാരിന്റെ ഒന്നരയേക്കര്‍ കണ്ണായ ഭൂമിയിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ 50 കോടിയുടെ പദ്ധതി. ഖാദി ബോര്‍ഡില്‍ തീരുമാനിക്കാതെയും പദ്ധതിക്കായി സാങ്കേതിക അനുമതി വാങ്ങാതെയുമാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. സംഭവം വിവാദമായതോടെ ഭരണാനുമതിക്കായി സര്‍ക്കുലറിക്കിയും മാസങ്ങള്‍ക്ക് മുമ്പേയുള്ള തീയതിയിട്ട് ഫയലുണ്ടാക്കിയും പദ്ധതി ക്രമപ്പെടുത്താനുള്ള നീക്കം നടക്കുകയും ചെയ്തിരുന്നു. ഡയറക്ടര്‍മാരോടുപോലും കൂടിയാലോചന നടത്താതെയുള്ള പദ്ധതിക്ക് പിന്നില്‍ നേരത്തെ കശുവണ്ടി അഴിമതിക്കേസില്‍ പ്രതിയായ ബോര്‍ഡ് സെക്രട്ടറി കെ എ രതീഷ് ആയിരുന്നു.ഇപി ജയരാജനാണ് വകുപ്പ് മന്ത്രി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജിനോട് ഈ വിഷയം ഉന്നയിച്ചപ്പോള്‍ സെക്രട്ടറി കെഎ രതീഷാണ് പദ്ധതിക്ക് പിന്നിലെന്നായിരുന്നു മറുപടി. വിവാദ പദ്ധതിക്ക് വേണ്ടി അഴിമതി ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ സഹായം ആവശ്യപ്പെടുന്നതാകട്ടെ കണ്ണൂരിലെ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനോടുമാണ്. സര്‍ക്കാര്‍ ലെറ്റര്‍പാഡിലാണ് കെഎ രതീഷ് കത്ത് അയച്ചിട്ടുള്ളത്. ഒരു ഉദ്യോഗസ്ഥന് എങ്ങനെയാണ് ഫണ്ട് ആവശ്യപ്പെട്ട് കത്തയക്കാനാകുന്നത്, അതും വിവാദമായ പദ്ധതിക്ക് വേണ്ടി എന്ന വലിയ ചോദ്യത്തിനാണ് ഇനി ഉത്തരം വേണ്ടത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close