പാര്‍ട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതല്‍ ദുര്‍ഗന്ധം എന്ന തര്‍ക്കം മാത്രമേ അവശേഷിക്കുന്നുളളൂ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: എല്ലാം ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.’ലാവലിന്‍ അഴിമതി നടന്നപ്പോഴും പിണറായി വിജയന് ചെയ്തത് ഇതുതന്നെയാണ്. പാര്‍ട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതല്‍ ദുര്‍ഗന്ധം എന്ന തര്‍ക്കം മാത്രമേ അവശേഷിക്കുന്നുളളൂവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അഴിമതിക്ക് നേതൃത്വം കൊടുക്കുകയും അഴിമതിയില്‍ പങ്കാളികയാവുകയും ചെയ്തിട്ട് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച മുന്‍ വൈദ്യുതമന്ത്രിയെ കേരളം കണ്ടിട്ടുണ്ട്. ഇപ്പോള്‍ അതേ രീതിയില്‍ ശിവശങ്കരന്റെ തലയില്‍ മുഴുവന്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ ആണ് കാണുന്നത്.ശിവശങ്കരന് വ്യക്തിപരമായി ചെയ്ത കാര്യങ്ങളാണെന്നും ഇതില്‍ നിയമപരമായോ, ധാര്‍മികപരമായോ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. 21 തവണ സ്വപ്ന കളളക്കടത്ത് നടത്തിയപ്പോഴും അതിന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ സഹായമുണ്ടായിരുന്നു. അതിനര്‍ഥം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമുണ്ടായിരുന്നുവെന്നാണ്.മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സര്‍വാധികാരം ഉപയോഗിച്ചതിന്റെ, ഇത്തരം രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്റെ കടിഞ്ഞാണ്‍ കൈയിലേന്തി പ്രവര്‍ത്തിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു. നിയമപരമായും ധാര്‍മികമായും മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിലുളള പങ്ക് വ്യക്തമാണ്. സ്വര്‍ണക്കടത്തിലും അനുബന്ധമായി വന്ന എല്ലാ അഴിമതി ആരോപണങ്ങളിലും ഒന്നാംപ്രതിയായി നില്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നുളള കാര്യത്തില്‍ സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.പ്രതിപക്ഷനേതാവിന്റെ ആരോപണം വസ്തുതാപരമല്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. എല്ലാ ആരോപണങ്ങളും കൃത്യമായ വസ്തുതകളുടെയും ഫയലുകളുടെയും പിന്‍ബലത്തിലാണ് ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.