KERALANEWS

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്, വോട്ട് കുറഞ്ഞാല്‍ ബൂത്തിന്റെ ചുമതല വഹിക്കുന്ന നേതാവ് ഉത്തരം നല്‍കണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിപാടികളുമായി കോണ്‍ഗ്രസ്. അടിസ്ഥാനഘടകമായ ഓരോ ബൂത്തിന്റെയും ചുമതല ആ ബൂത്തിലെ മുതിര്‍ന്ന നേതാവിനായിരിക്കും. രാവിലെയും വൈകീട്ടുമായി ചേര്‍ന്ന കെ.പി.സി.സി. ഭാരവാഹികളുടെ യോഗത്തിലാണു തീരുമാനം. എ.ഐ.സി.സി. ഭാരവാഹിമുതല്‍ താഴെത്തട്ടുവരെയുള്ള നേതാക്കള്‍ അവരവരുടെ ബൂത്തിന്റെ ഉത്തരവാദിത്വം വഹിക്കണം. തിരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞാല്‍ ആ ബൂത്തിന്റെ ചുമതല വഹിക്കുന്ന നേതാവ് തന്നെയാകും ഉത്തരം പറയേണ്ടത്.ജനുവരി ആറുമുതല്‍ 11 വരെ ഡി.സി.സി.തല യോഗങ്ങള്‍ ചേരും. 11 മുതല്‍ 15 വരെ ബ്ലോക്ക്, 16 മുതല്‍ 20 വരെ മണ്ഡലംതല യോഗങ്ങളും ചേരും.

26-ന് സംസ്ഥാനത്തുടനീളം എല്ലാ ബൂത്ത് കമ്മിറ്റികളും ചേരും. ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമായ സ്ഥലങ്ങളില്‍ അവ പുനഃസംഘടിപ്പിക്കും. അവരവരുടെ ബൂത്ത് യോഗങ്ങളില്‍ ഏറ്റവും മുതിര്‍ന്ന നേതാക്കള്‍വരെ പങ്കെടുക്കും. ജനുവരി 30-ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ എല്ലാ മണ്ഡലങ്ങളിലും സ്മൃതിയാത്ര നടത്തും.നിയമസഭാ തിരഞ്ഞെടുപ്പില്‍ വിശ്വാസ്യതയും ജയസാധ്യതയും മാത്രമായിരിക്കണം സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കേണ്ടതെന്ന തത്ത്വം യോഗം അംഗീകരിച്ചു. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പരിഗണന നല്‍കും. കൂട്ടായനേതൃത്വം പാര്‍ട്ടിയെ നയിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടെന്ന തരത്തിലുള്ള പ്രസ്താവനകളില്‍നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കും. തദ്ദേശ തിരഞ്ഞെടുപ്പുസമയത്ത് മുതിര്‍ന്നനേതാക്കള്‍ പരസ്യമായി ഏറ്റുമുട്ടിയത് പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close