Breaking NewsINDIA

‘പാര്‍ട്ടിയോടല്ല മുഖ്യമന്ത്രിയോടാണ് എതിര്‍പ്പ്’- തിരിച്ചു പറക്കാനൊരുങ്ങി പൈലറ്റും സംഘവും

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നതായി സൂചന. സച്ചിന്‍ പൈലറ്റും സംഘവും കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നാണ് വിവരം. ഇതിന്റെ മുന്നോടിയായി പൈലറ്റ് ക്യാംപ് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയെ കാണും. ചര്‍ച്ച് സമയം ചോദിച്ചിട്ടുൂണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ രാഹുലിന്റെ ഓഫിസ് ഇതിന് മറുപടി നല്‍കിയിട്ടില്ല.. ഓഗസ്റ്റ് 14 ന് സംസ്ഥാനത്ത് നിര്‍ണായക നിയമസഭാ യോഗം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പൈലറ്റ് ക്യാമ്പ് രാഹുലുമായി ചര്‍ച്ചക്കൊരുങ്ങുന്നത്. പാര്‍ട്ടിയോടല്ല മുഖ്യമന്ത്രിയോടാണ് എതിര്‍പ്പെന്നാണ് പൈലറ്റ് സംഘത്തിലെ എം.എല്‍.എമാര്‍ പറയുന്നത്.വിമത നേതാവ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലുമായി ബന്ധപ്പെട്ടിരുന്നെന്നാണ് രാഹുലിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
രാഹുലുമായുള്ള കൂടിക്കാഴ്ചയുടെ സമയം തീരുമാനിച്ചിട്ടില്ല. എന്നിരുന്നാലും ആഗസ്റ്റ് 14ന് മുമ്പായി ഈ കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം.പൈലറ്റിനെയും വിമത എം.എല്‍.എമാരെയും അനുനയിപ്പിച്ച് കൂടെ നിര്‍ത്തണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത് എന്നാല്‍ വിമതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് രാജസ്ഥാനില്‍ ഗെലോട്ട് പക്ഷത്തിന്റെ നിലപാട്.വിമതര്‍ക്കുവേണ്ടി വാദിക്കാനില്ലെന്നാണ് രാജസ്ഥാന്റെ ചുമതലയുള്ള അവിനാശ് പാണ്ഡെ അറിയിച്ചിരിക്കുന്നത്. അതേസമയം, വിശ്വാസ വോട്ടെടുപ്പില്‍ വിമതര്‍ കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രഘുവീര്‍ മീണ അഭിപ്രായപ്പെടുന്നത്.പൈലറ്റിന്റെ പദ്ധതികളെക്കുറിച്ച് തിങ്കളാഴ്ച രാത്രിയോടെ വ്യക്തത വരുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഹൈക്കമാന്‍ഡിനോട് മാപ്പുചോദിച്ചാല്‍ വിമതരെ സ്വീകരിക്കുമെന്ന് ഗെലോട്ടും നേരത്തെ അറിയിച്ചിരുന്നു.

Tags
Show More

Related Articles

Back to top button
Close