KERALANEWSTrending

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കാന്‍ തയ്യാറാണ്; ബാലുശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി

കോഴിക്കോട്: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മല്‍സരിക്കാന്‍ തയ്യാറാണെന്ന് ബാലുശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി. പുതുതലമുറയ്ക്ക് കൂടി അവസരം നല്‍കണമെന്നാണ് എംഎല്‍എയുടെ അഭിപ്രായം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിന്‍ദേവിനെയാണ് സിപിഎം ബാലുശേരിക്കായി കണ്ടുവച്ചിരിക്കുന്നത്. വികസനനേട്ടങ്ങള്‍ എണ്ണി പറഞ്ഞ എംഎല്‍എയ്ക്ക്. ബാലുശേരി ഇടതുമുന്നണി തൂത്തുവാരുമെന്ന കാര്യത്തില്‍ സംശയമില്ലന്ന് ഉറപ്പുണ്ട്. സംവരണ മണ്ഡലമായ ബാലുശേരിയില്‍ പാര്‍ട്ടി പറഞ്ഞാല്‍ മൂന്നാം അങ്കത്തിന് തയ്യാറാണന്നും യുവതലമുറയ്ക്ക് മതിയായ അവസരം നല്‍കുമെന്നും പറഞ്ഞു. ബാലുശേരിയില്‍ സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ സ്ഥാനാര്‍ഥിയാക്കാനുള്ള യുഡിഎഫ് നീക്കത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വലിയ താരങ്ങള്‍ മല്‍സരിച്ചിട്ട് ജനം ജയിപ്പിച്ചിട്ടില്ലെന്ന ചരിത്രം മുന്നിലുണ്ടന്നും പുരുഷന്‍ കടലുണ്ടി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close