KERALANEWS

പാര്‍ട്ടി കച്ചവടം ചെയ്ത നേതാക്കളെ പുറത്താക്കുക, പ്രതിഷേധവുമായി ഇന്ദിരാഭവനില്‍ പോസ്റ്റര്‍

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനിരിക്കെ തിരുവനന്തപുരത്തെ ജില്ലാ നേതൃത്വത്തിനെതിരെ ഇന്ദിരാഭവനില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയ അമര്‍ശമുണ്ടായിരുന്നു, സീറ്റ് വിഭജനത്തിന് നേതൃത്വം നല്‍കിയ വിഎസ് ശിവകുമാര്‍,തമ്പാനൂര്‍ രവി, ശരത് ചന്ദ്ര പ്രസാദ്,നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് പോസ്റ്റര്‍ എഴുതിവച്ചിരിക്കുന്നത്.ഡിസിസി പിരിച്ചു വിടണമെന്നും പോസ്റ്ററിലുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ഇന്ന് ചേരും.സംഘടന സംവിധാനം ശക്തിപ്പെടുത്താന്‍ വേണ്ട കാര്യങ്ങള്‍ ചര്‍ച്ചയായേക്കും.
ഭരണവിരുദ്ധ വികാരം അനവധിയുണ്ടായിട്ടും ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ നിലപാടാണെന്ന് ഇതിനോടകം ആരോപണം ശക്തമായിട്ടുണ്ട്.

സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോയിട്ടും ഭരണ മുന്നണിക്ക് വിജയാന്തരീക്ഷം ഒരുക്കിയതില്‍ പ്രതിപക്ഷ ദൗര്‍ബല്യമാണ് പ്രധാനകാരണമെന്ന് യുഡിഎഫില്‍ തന്നെ വിമര്‍ശനം ശക്തമാണ്. വിജയ സാധ്യതകള്‍ക്കപ്പുറം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയെന്നും താഴേത്തട്ടില്‍ പരാതികളേറെയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close