പാര്‍ലമെന്റിന്റെ അനെക്സ് കെട്ടിടത്തില്‍ തീപിടിത്തം

ഡല്‍ഹി: പാര്‍ലമെന്റ് അനെക്സ് കെട്ടിടത്തിന്റെ ആറാം നിലയില്‍ തീപിടിത്തമുണ്ടായതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രാവിലെ 7.30 നാണ് ഇതിനെ സംബന്ധിക്കുന്ന ആദ്യ വിവരം ലഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഏഴ് ടെന്‍ഡറുകള്‍ സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ട് നടന്നാതായാണ് സംശയിക്കുന്നത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മണ്‍സൂണ്‍ സെഷന് മുന്നോടിയായി, കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യസഭ സെക്രട്ടേറിയറ്റ് ഓവര്‍ടൈം ജോലി നടക്കുകയായിരുന്നു, അടുത്ത ആഴ്ചയോടെ പരിശോധന, റിഹേഴ്സല്‍, അന്തിമ പരിശോധന എന്നിവയ്ക്കുള്ള ക്രമീകരണങ്ങള്‍ തയ്യാറായിട്ടുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി കൊറോണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ പാര്‍ലമെന്റിന്റെ ഇരുസഭകളായ ലോക്സഭയുടെയും രാജ്യസഭയുടെയും സമ്മേളനങ്ങള്‍ മാര്‍ച്ച് മുതല്‍ നിര്‍ത്തിവച്ചിരുന്നു. ബജറ്റ് സെഷന് മാര്‍ച്ച് 23 ലേക്ക് മാറ്റിയിട്ടുമുണ്ട്.