INDIA

പാര്‍ലമെന്റ് ആക്രമണം: പോലീസ് ഉദ്യോഗസ്ഥനെ വേട്ടയാടി അഫ്‌സല്‍ ഗുരുവിന്റെ നിഴല്‍


തീവ്രവാദികള്‍ക്കൊപ്പം കഴിഞ്ഞ ദിവസം പിടിയിലായ കശ്മീര്‍ ഡിവൈഎസ്പി ദേവീന്ദര്‍ സിങിന്റെ അറസ്റ്റ് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കുന്നു. പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ കേസില്‍ കുരുക്കിയത് ദേവീന്ദര്‍ സിങ് ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ദേവീന്ദര്‍ സിങിന് പാര്‍ലമെന്റ് ആക്രമണ കേസിലുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കശ്മീര്‍ ഐ.ജി വിജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.ആക്രമണത്തില്‍ പങ്കാളിയായതിന് തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന അഫ്‌സല്‍ ഗുരു 2004 ല്‍ തന്റെ അഭിഭാഷകന്‍ സുശീല്‍ കുമാറിന് അയച്ച കത്തില്‍ ദേവീന്ദര്‍ സിങാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാളായ മുഹമ്മദിന് ദല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പറഞ്ഞിരുന്നു. അയാളേയും കൂട്ടി ദല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടതു കൂടാതെ പ്രതിക്ക് താമസം ഒരുക്കാനും ദേവീന്ദര്‍ സിങ് നിര്‍ബന്ധിച്ചു.

മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ ശാന്തി സിങിന്റെ പേരും അഫ്‌സല്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു. ദേവീന്ദര്‍ സിങിനൊപ്പം ഹംഹാമ എസ്ടിഎഫ് ക്യാമ്പില്‍ വച്ച് ഇയാളും തന്നെ ഉപദ്രവിച്ചിരുന്നുവെന്ന് കത്തില്‍? പറയുന്നു.

ബുഡ്ഗാമിലെ എസ്എസ്പി അഷാക് ഹുസൈന്റെ (ബുഖാരി) ഭാര്യ സഹോദരന്‍ അല്‍താഫ് ഹുസൈന്റെ” പേരും കത്തില്‍ പറയുന്നുണ്ട്. 2013 ഫെബ്രുവരി 9 നാണ് അഫ്‌സലിനെ തൂക്കിലേറ്റിയത്.പാര്‍ലമെന്റ് ആക്രമണ കേസില്‍ ദേവിന്ദര്‍ സിങ്ങിന്റെ പങ്കിനെ കുറിച്ച് അന്വേഷണം നടന്നിട്ടില്ല. ഞായറാഴ്ച ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഐ.ജി.പി (കശ്മീര്‍) വിജയ് കുമാര്‍ പറഞ്ഞത്: ”ഞങ്ങളുടെ രേഖകളില്‍ അത്തരത്തിലുള്ള ഒന്നും തന്നെയില്ല, ഇതിനെക്കുറിച്ച് എനിക്കറിയില്ല. ഞങ്ങള്‍ ഇതിന്റെ പശ്ചാത്തലത്തില്‍ ദേവീന്ദറിനെ ചോദ്യം ചെയ്യും,” എന്നായിരുന്നു.

ഒരു മുതിര്‍ന്ന ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു ”അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ഒടുവില്‍ അയാളെ കുടുക്കിയിരിക്കുകയാണ്. ഇത്തവണ ആര്‍ക്കും അയാളെ രക്ഷിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല ‘.”നിരവധി ചോദ്യങ്ങള്‍ ചോദിക്കും. പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഈ രണ്ട് തീവ്രവാദികളെ അദ്ദേഹം എവിടെയാണ് കൊണ്ടുപോയത്? ജമ്മുവിലേക്കുള്ള വഴിയില്‍ പിടികൂടിയതിനാല്‍ അവര്‍ താഴ്വരയില്‍ നിന്ന് പുറപ്പെടുകയായിരുന്നു. അവര്‍ അവരുടെ പദ്ധതി എന്തായിരുന്നു,” ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘ ദേവീന്ദര്‍ സിങോ അദ്ദേഹത്തിന്റെ കൂട്ടാളികളോ ഉള്‍പ്പെട്ട മിക്കവാറും എല്ലാ പ്രവര്‍ത്തനങ്ങളും സംശയാസ്പദമാണ്.

കലാപങ്ങള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചുമതലയുള്ള ആളായിരുന്നു ദേവീന്ദര്‍ എന്നും പുല്‍വാമയിലും ഡിവൈഎസ്പിആയിരുന്ന അദ്ദേഹത്തെ ചോദ്യം ചെയ്യുക വഴി നിരവധി പഴുതുകള്‍ ലഭിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.ലഷ്‌കറെ ത്വയിബ്ബ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദ ഗ്രൂപ്പുകളിലെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ക്കൊപ്പം കാറില്‍ ദല്‍ഹിയിലേക്കുള്ള യാത്ര മധ്യേ ആയിരുന്നു ദേവിന്ദര്‍ സിങിനെ പിടികൂടിയത്.

ഇതിലെ ലഷ്‌കര്‍ ത്വയിബ്ബ് കമാന്‍ഡര്‍ നവീദ് ബാബു, 2017 വരെ കശ്മീര്‍ പൊലീസിലെ കോണ്‍സ്റ്റബിളായിരുന്നു. പിന്നീടാണിയാള്‍ സേന വിട്ട് ലഷ്‌കറെ ത്വയിബ്ബയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.കഴിഞ്ഞ വര്‍ഷം ധീരതക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ കരസ്ഥമാക്കിയ ദേവീന്ദര്‍ സിങിനെപ്പോലെ പൊലീസിലെ ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനും തീവ്രവാദികളുമായുള്ള ബന്ധം ഇതാദ്യമായാണ് പുറത്തുവരുന്നത

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close