INDIANEWSTop News

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന സമ്മേളനത്തില്‍ ഇന്ന് കോണ്‍ഗ്രസടക്കം 16 പ്രതിപക്ഷ പാര്‍ട്ടികള്‍ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫബ്രുവരി ഒന്നിനാണ് പൊതു ബജറ്റ് നടക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായാണ് നടക്കുക. ആദ്യ ഘട്ടം ഫെബ്രുവരി 15 ന് അവസാനിക്കും. മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയാണ് രണ്ടാം ഘട്ടം. കോണ്‍ഗ്രസിന് പുറമെ എന്‍.സി.പി, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, ഡി.എം.കെ, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, ആര്‍.എസ്. പി , പി.ഡി.പി, എം.ഡി.എം.കെ, കേരള കോണ്‍ഗ്രസ്, എ.ഐ.യു.ഡി.എഫ് എന്നിവരാണ് നയപ്രഖ്യാപനം ബഹിഷ്‌കരിക്കുന്നത്. കര്‍ഷക സമരം അക്രമത്തിലേക്ക് വഴിമാറിയതില്‍ സര്‍ക്കാറിന് ഇന്റലിജന്‍സ് വീഴ്ചയുണ്ടായെന്നും ബി.ജെ.പിയുടെ പങ്ക് പറ്റിയവരാണ് അക്രമത്തിലേക്ക് സമരത്തെ തള്ളിവിട്ടതെന്നുമുള്ള വിമര്‍ശനവും കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്. ഇത്തവണ ബജറ്റും സാമ്പത്തിക സര്‍വേയും ഡിജിറ്റല്‍ രൂപത്തിലാണ് സഭയുടെ മേശപ്പുറത്ത് വെക്കുക. സമ്മേളനത്തില്‍ ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകുമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യസഭ രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെയും ലോക്‌സഭ വൈകുന്നേരം 4 മുതല്‍ 9 വരെയുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close