INDIA

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം സപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം സപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ആദ്യമായാണ് പാര്‍ലമെന്റ് ചേരുന്നത്. അവധി ദിനങ്ങളായ ശനിയും ഞായറും ഇക്കുറി സമ്മേളനമുണ്ടാകും.ഓരോ ദിവസവും നാല് മണിക്കൂറായിരിക്കും പാര്‍ലമെന്റ് ചേരുക. 18 ദിവസമായിരിക്കും സമ്മേളനകാലയളവില്‍ ആകെ സഭ ചേരുക.

കോവിഡ് കാലത്ത് അവധി ദിനങ്ങളില്‍ എം.പിമാര്‍ സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങി പോകുന്നത് ഒഴിവാക്കാനാണ് അന്നും സഭ ചേരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.കോവിഡ് ഭീഷണി ചെറുക്കാന്‍ എയര്‍ കണ്ടീഷന്‍ സംവിധാനത്തില്‍ അള്‍ട്രാവയലറ്റ് ഇറാഡിഷന്‍ സംവിധാനം സ്ഥാപിക്കും. ഗാലറികളിലും ചേംബറുകളിലുമായിരിക്കും എം.പിമാര്‍ക്ക് ഇരിപ്പിടമൊരുക്കുക. 85 ഇഞ്ചിന്റെ നാല് ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ ചേംബറുകളിലും ആറ് 40 ഇഞ്ച് സ്‌ക്രീനുകള്‍ ഗാലറികളിലും ഒരുക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് രാജ്യസഭ ചേംബറില്‍ ഇരിപ്പിടമൊരുക്കും. മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിങ്, ഡോ. എച്ച്.ഡി ദേവ ഗൗഡ എന്നിവരും ചേംബറിലാണിരിക്കുക.

Tags
Show More

Related Articles

Back to top button
Close