
കൊച്ചി:താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ച നടി പാര്‍വതി തിരുവോത്തിന് പിന്തുണയുമായി സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്കിലൂടെയാണ് പാര്‍വതിയ്ക്ക് പിന്തുണയുമായി അദ്ദേഹം രംഗത്തെത്തിയത്. അമ്മ സംഘടനയില്‍ നിന്ന് രാജി വെയ്ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വതിയെ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.ഒട്ടും അര്‍ഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ ‘എക്സ്ട്രാ നടന്’ എന്നാണ് ഇടവേള ബാബുവിനെ കുറിപ്പില്‍ ശ്രീകുമാരന്‍ തമ്പി വിശേഷിപ്പിച്ചത്. വേണമെങ്കില്‍ പാര്‍വതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിര്‍ത്തിയതാണ് പാര്‍വതിയുടെ മേന്മയെന്നും അദ്ദേഹം കുറിച്ചു.തല്‍പ്പരകക്ഷികളുടെ എതിര്‍പ്പു മൂലം ഭൗതികനഷ്ടങ്ങള്‍ ഉണ്ടായേക്കാം. എന്നിട്ടും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥസ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടതെന്നും ശ്രീകുമാരന്‍ തമ്പി കുറിച്ചു.