KERALANEWSTrending

പാലക്കാട്ടെ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; സമ്മര്‍ദ്ദ തന്ത്രവുമായി ഗോപിനാഥ്

പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ് കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. എ വി ഗോപിനാഥ് അടക്കം അംഗങ്ങളായ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിന്റെ ഭരണം യുഡിഎഫിന് നഷ്ടമാകുമെന്നുറപ്പായി. നിലവില്‍ രാജിയില്‍ നിന്ന് പുറകോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് എ വി ഗോപിനാഥ്. ഗ്രൂപ്പ് കളിയില്‍ പരിഹാരം വേണമെന്ന് മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പള്ളിക്ക് ആത്മാര്‍ത്ഥതയുണ്ട്. രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടന്നും. പ്രതീക്ഷയുണ്ടെന്നും ഗോപിനാഥ് പറയുന്നു. ഗോപിനാഥ് അടക്കമുള്ള യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് സമിതിയില്‍ നിന്ന് രാജിവയ്ക്കാനൊരുങ്ങുകയാണ്. 42 വര്‍ഷമായി യുഡിഎഫിന്റെ കയ്യിലുള്ള പഞ്ചായത്തിന്റെ ഭരണമാണ് ഒറ്റയടിക്ക് നഷ്ടമാകുന്നത്. പതിനാറംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് 11 അംഗങ്ങളാണുള്ളത്. സിപിഎമ്മിന് അഞ്ചംഗങ്ങളുമുണ്ട്. രാജി ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗം ചേരുന്നുണ്ട്. രാജി പ്രഖ്യാപനത്തിലൂടെ പുതിയ സമ്മര്‍ദ്ദ തന്ത്രവുമായി കളത്തിലിറങ്ങുകയാണ് എ വി ഗോപിനാഥ്. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയോട് കെ വി ഗോപിനാഥിന്റെ മുന്നറിയിപ്പ്.ഗ്രൂപ്പു കളിയാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് പറഞ്ഞ എ വി ഗോപിനാഥുമായി സമവായചര്‍ച്ചയ്ക്ക് വി കെ ശ്രീകണ്ഠനടക്കം പോയെങ്കിലും കാര്യമുണ്ടായില്ല. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും അതിന്റെ ഇരയാണ് താനെന്നുമാണ് എ വി ഗോപിനാഥ് പറയുന്നത്. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായശേഖരണം നടത്തുകയാണെന്നും, തന്നെ ഡിസിസി പ്രസിഡന്റാക്കാമെന്ന് നേരത്തേ ഉറപ്പ് നല്‍കിയതാണെന്നും എ വി ഗോപിനാഥ് വ്യക്തമാക്കുന്നു. താനായിട്ട് നേതൃത്വത്തോട് ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ല. എന്തുകൊണ്ട് നടപ്പായില്ല എന്നുമറിയില്ല. തന്റെ പേര് നിര്‍ദേശിച്ച കാര്യം ചെന്നിത്തല അറിയിച്ചതുമാണ്. എന്നിട്ടുമത് നടപ്പായില്ല. താനിറങ്ങിയാല്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അത് പുതിയ ഊര്‍ജമാകും. അത് ചിലര്‍ക്കിഷ്ടമല്ല – എവി ഗോപിനാഥ് പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close