KERALANEWSTrending

പാലക്കാട്; കുതിരാന്‍ തുരങ്കത്തില്‍ ഒന്നിന്റെ നിര്‍മ്മാണം മാര്‍ച്ച് 31നകം പൂര്‍ത്തിയാവുമെന്ന് കരാര്‍ കമ്പനി

തൃശ്ശൂര്‍: പാലക്കാട് ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തില്‍ ഒന്നിന്റെ നിര്‍മ്മാണം മാര്‍ച്ച് 31നകം പൂര്‍ത്തിയാവുമെന്ന് കരാര്‍ കമ്പനി. രണ്ടാമത്തെ തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയം വേണമെന്നും കരാര്‍ കമ്പനി പ്രതിനിധികള്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കുതിരാന്‍ തുരങ്കപാത അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് കരാര്‍ കമ്പനി നിര്‍മ്മാണം സംബന്ധിച്ച് കോടതിയെ ബോധിപ്പിച്ചത്. ഇപ്പോഴത്തെ കുതിരാന്‍ പാതയിലെ ഗതാഗതം നിര്‍ത്തിവെച്ചാല്‍ മാത്രമേ രണ്ടാമത്തെ തുരങ്കത്തിലേക്കുള്ള വഴിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. തുരങ്കം തുറക്കുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു. തുരങ്കത്തിന്റെ നിര്‍മ്മാണം മാര്‍ച്ച് 31നകം പൂര്‍ത്തിയായാലും ഉടന്‍തന്നെ ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ സാധിക്കില്ല. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാകുന്നത് വരെ ഗതാഗതത്തിന് തുറന്നുകൊടുക്കാനാവില്ലെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close