Breaking NewsElection 2021KERALANEWSTop News

പാലക്കാട് ജയിക്കും, ജനങ്ങൾക്കെന്നോട് ആരാധന; പാർട്ടിയെ ​ഗൈഡ് ചെയ്യും, സജീവ പ്രവർത്തകനാകില്ലെന്നും മെട്രോമാൻ; കേരളത്തിൽ പ്രസിഡന്റ് ഭരണം വരുമെന്നും ഇ ശ്രീധരൻ

പാലക്കാട്: കേരളത്തിൽ പ്രസിഡന്റ് ഭരണത്തിനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. തന്റെ വിജയം ഉറപ്പെന്ന് പറഞ്ഞ ഇ ശ്രീധരൻ, തന്നോട് ജനങ്ങൾക്ക് ആരാധനയാണെന്നും വ്യക്തമാക്കി. മനേരമ ന്യൂസിന് നൽകിയ പ്രതികരണത്തിലായിരുന്നു മെട്രോമാൻ ഇങ്ങനെ പറഞ്ഞത്.

എക്‌സിറ്റ് പോള്‍ ഡാറ്റ നോക്കുകയാണെങ്കില്‍ പ്രസിഡന്റ് ഭരണം വരുമെന്നാണ് വ്യക്തമാകുന്നതെന്ന് ശ്രീധരന്‍ പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ താന്‍ തന്നെ വിജയിക്കുമെന്നും ശ്രീധരന്‍ ആവര്‍ത്തിച്ചു. മെട്രോമാന്‍ എന്ന വ്യക്തിപ്രഭാവത്തിനാണ് വോട്ടുകള്‍ ലഭിച്ചത്. മണ്ഡലത്തില്‍ ശബരിമല തെരഞ്ഞെടുപ്പ് വിഷയമായിരുന്നില്ലെന്നും വികസനവും വ്യവസായങ്ങള്‍ എങ്ങനെ കൊണ്ട് വരാമെന്നതുമായിരുന്നു പ്രധാന ചര്‍ച്ചയെന്നും പറഞ്ഞു.

”പാലക്കാട് മണ്ഡലത്തില്‍ ഞാന്‍ തീര്‍ച്ചയായും വിജയിക്കും. അതില്‍ യാതൊരു സംശയവുമില്ല. ഇന്നത്തെ ഒരു എക്‌സിറ്റ്‌പോള്‍ പ്രകാരം 35 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് കണ്ടെത്തല്‍. മെട്രോമാന്‍ എന്ന നിലയിലാണ് എനിക്ക് വോട്ടുകള്‍ വന്നിരിക്കുന്നത്. ഇവിടെയുള്ള ആളുകള്‍ക്ക് എന്നെ വലിയ ആരാധനയാണ്. വിശ്വസിക്കുന്നില്ല. അത്രയ്ക്കും ബഹുമാനവും സ്‌നേഹവുമാണ് ആളുകള്‍ക്ക്. അധികാരം കിട്ടുമെങ്കില്‍ ആര് മുഖ്യമന്ത്രിയാകും എന്നത് ബിജെപി നേതൃത്വമാണ് തീരുമാനിക്കേണ്ടത്.

ഇന്നത്തെ എക്‌സിറ്റ് പോള്‍ ഡാറ്റ നോക്കുകയാണെങ്കില്‍ സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം വരുമെന്നാണ് എനിക്ക് തോന്നുന്നത്. എംഎല്‍എ ഓഫീസിനുള്ള വീട് വാടകയ്‌ക്കെടുത്തു. അതിന്റെ സൗകര്യങ്ങളെല്ലാം ഒരുക്കുകയാണ്. എട്ടു- പത്തു ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസ് തുറക്കും. മണ്ഡലത്തില്‍ ശബരിമല തെരഞ്ഞെടുപ്പ് വിഷയമായിരുന്നില്ല. വികസനകാര്യങ്ങളും വ്യവസായങ്ങള്‍ എങ്ങനെ കൊണ്ട് വരാമെന്നായിരുന്നു പ്രധാന ചര്‍ച്ചകള്‍. ഞാന്‍ ബിജെപിയില്‍ തന്നെ തുടരും. അതില്‍ സംശയമില്ല. എന്റെ അനുഭവങ്ങളും അറിവും വച്ച് ഞാന്‍ പാര്‍ട്ടിയെ സഹായിക്കും, ഗൈഡ് ചെയ്യും. ഒരു സജീവപ്രവര്‍ത്തകനായി ഞാന്‍ പ്രവര്‍ത്തിക്കില്ല. ” – ശ്രീധരൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close