Breaking NewsKERALANEWSTop News

പാലക്കാട് ഡിവൈഎഫ്‌ഐ ദേശീയ പതാകയെ അപമാനിച്ചെന്ന് പരാതി

പാലക്കാട് : പാലക്കാടുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്ത്. ദേശീയ പതാക കുത്തനെ തൂക്കിയെന്നാണ് പരാതി.
പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുകയും നഗരസഭയ്ക്ക് മുകളില്‍ കയറി ദേശീയ പതാക തൂക്കുകയുമായിരുന്നു. ‘ഇത് ആര്‍എസ്എസ് കാര്യാലയമല്ല നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന ബാനറിലായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്.കേരളത്തെ കാവിയില്‍ പുതപ്പിക്കാന്‍ ഡിവൈഎഫ്‌ഐ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക തൂക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close