Breaking NewsKERALANEWS

പാലയില്‍ വിജയമുറച്ച് മാണി.സി.കാപ്പന്‍

പാല: പാലയില്‍ വിജയമുറപ്പിച്ച് മാണി.സി.കാപ്പന്‍. കേരള കോണ്‍ഗ്രസ്സ് എം ന്റെ ജോസ്.കെ. മാണിയെ 11246 വോട്ടിനാണ് പരാജയപ്പെടുത്തിയാണ്‌. പാലായില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ കേക്ക് മുറിച്ച് ആഘോഷിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. ‘ചങ്കാണ് പാലാ’ എന്നെഴുതിയ കേക്കാണ് കാപ്പന്‍ മുറിച്ചത്.

പണാധിപത്യത്തിന് മേല്‍ ജനാധിപത്യം നേടിയ വിജയമാണ് ഇതെന്നായിരുന്നു മാണി സി കാപ്പന്റെ ആദ്യ പ്രതികരണം. ജോസ് കെ മാണിയെ മുന്നണിയിലെടുക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം കോട്ടയം ജില്ലയിലും മറ്റു മണ്ഡലങ്ങളിലും സഹായമായെങ്കിലും ജോസ് കെ മാണിയുടെ തോല്‍വി വലിയ തിരിച്ചടിയായി. വോട്ടെണ്ണല്‍ തുടങ്ങി ഒരുഘട്ടത്തിലും മാണി സി കാപ്പനെ മറികടക്കാന്‍ ജോസ് കെ മാണിക്ക് സാധിച്ചില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close