Breaking NewsKERALANEWSTop News

പാലായിലെ വിദ്യാർത്ഥികൾക്ക് ഇനി കേരള കോൺ​ഗ്രസ് എമ്മിന്റെ സ്മാർട്ട് എഡ്യൂക്കേഷൻ

പാലാ: പാലാ നിയോജകമണ്ഡലത്തിലെ 29 ഹൈസ്‌കൂളിലും സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്യുന്ന പദ്ധതിയായ സ്മാർട്ട് എഡ്യൂക്കേഷന് തുടക്കമായി. കേരള കോൺഗ്രസ് എമ്മിന്റെയും വെട്ടികൊമ്പൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പാലാ സെന്റ് തോമസ് ഹൈസ്‌കൂളിൽ കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു.

വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുകയും വീടുകൾ ക്ലാസ് മുറികളാകുകയും ചെയ്യുമ്പോൾ കുട്ടികൾക്ക് സ്മാർട്ട് ഫോണുകളും അത്യാവശ്യ പഠനോപകരണങ്ങളും നൽകുന്നത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്ന് ജോസ് കെ.മാണി പറഞ്ഞു. നഗരസഭാധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, പ്രിൻസിപ്പൽ മാത്യു എം.കുര്യാക്കോസ്, ഹെഡ്മാസ്റ്റർ ജോർജ്ജ്കുട്ടി ജേക്കബ്, കേരള ബാങ്ക് ഡയറക്ടർ ബോർഡംഗം ഫിലിപ്പ് കുഴികുളം, ജോഫി മാത്യു, ബിജി ജോജോ തുടങ്ങിയവർ പ്രസംഗിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close