Breaking NewsKERALANEWS

പാലാരിവട്ടം പാലം അഴിമതികേസില്‍ ഇബ്രാഹിംകുഞ്ഞിനെ വീഴ്ത്തിയതാണെന്ന് മന്ത്രി ജി സുധാകരന്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അനുകൂലിച്ച് മന്ത്രി ജി സുധാകരന്‍. അദ്ദേഹത്തെ വീഴ്ത്തിയതാണെന്നും കൊച്ചിയിലെ പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണ് അതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍: ”ഇബ്രാഹിംകുഞ്ഞിന് നാലഞ്ച് കോടിയൊക്കെ കിട്ടിയിട്ട് അത്യാവശ്യമൊന്നുമില്ലെന്ന് നമുക്കൊക്കെ അറിയാവുന്നതല്ലേ. അങ്ങേരെ വീഴ്ത്തിയതാണ്. ഇബ്രാഹിംകുഞ്ഞ് പണം വാങ്ങിയോ ഇല്ലയോ എന്നതൊക്കെ വേറെ കാര്യമാണ്. അതേക്കുറിച്ചൊന്നും ഞാനിപ്പോഴൊന്നും പറയുന്നില്ല. പക്ഷേ, പാലാരിവട്ടം പാലം പോലെ, ധൃതി പിടിച്ച് എന്തെങ്കിലും ഞങ്ങളെക്കൊണ്ടും ചെയ്യിക്കണം. അങ്ങനെ കേസ് വരണം. ഇതൊക്കെ പ്ലാന്‍ ചെയ്യുന്ന ഒരു പ്രൊഫഷണല്‍ ക്രിമിനല്‍ സംഘമുണ്ടിവിടെ. ഞാനിത് നേരത്തേയും പറഞ്ഞതാണ്. ആവര്‍ത്തിക്കുന്നു”

വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറന്ന സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതിക്ക് പിന്നിലുള്ള അതേ സംഘമാണ് ഈ സംഭവത്തിനും പിന്നിലെന്നും മന്ത്രി പറഞ്ഞു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close