KERALA

പാലാരിവട്ടം മേല്‍പ്പാലം, കിറ്റ്കോയ്ക്കെതിരെ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം കേസില്‍ കിറ്റ്കോയ്ക്കെതിരെ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. ഭാരപരിശോധന വേണമെന്ന കിറ്റ്കോ വാദം ആര്‍ഡിഎസ് കമ്പനിയെ സഹായിക്കാനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആരോപിച്ചു.കിറ്റ്കോയുടെ ശ്രമം ക്രിമിനല്‍ കേസ് അന്വേഷണം തടസപ്പെടുത്താനാണെന്നും സിവില്‍, ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ കിറ്റ്കോയും കരാര്‍ കമ്പനിയും ഒത്തുകളിക്കുന്നുവെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ഭാരപരിശോധന നടത്തേണ്ടത് മേല്‍പ്പാലം കമ്മീഷന്‍ ചെയ്ത ശേഷമല്ല. മേല്‍പ്പാലത്തിന്റെ സുരക്ഷാ ഉറപ്പാക്കാനുള്ള ഒരു വഴി മാത്രമാണ് ഭാരപരിശോധനയെന്നും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ഭാരപരിശോധനയെ അനുകൂലിച്ച് കിറ്റ്കോ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് സര്‍ക്കാര്‍ വാദം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close