KERALANEWSTop News

പാലാരിവട്ടം മേല്‍പ്പാലം പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായി; പൊതുജനങ്ങള്‍ക്ക് പാലം തുറന്നുകൊടുക്കേണ്ടത് സര്‍ക്കാര്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാളെയോ മറ്റന്നാളോ പാലം റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് ഔദ്യോഗികമായി കൈമാറുമെന്നും മെട്രോ മാന്‍ ഇ ശ്രീധരന്‍. പാലം പൊതുജനങ്ങള്‍ക്ക് എന്നു തുറന്നുകൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് കേരള സര്‍ക്കാരാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു. പാലം പണി വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കാനായതില്‍ വളരെ സന്തോഷമുണ്ട്. ഡിഎംആര്‍സി പുനര്‍നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തപ്പോള്‍ 9 മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാമെന്നാണ് സര്‍ക്കാരിന് വാക്കു കൊടുത്തിരുന്നത്. എന്നാല്‍ ഊരാളുങ്കലിന് പണിയുടെ കോണ്‍ട്രാക്റ്റ് നല്‍കിയത് എട്ടുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയിലാണ്. അഞ്ചുമാസം കൊണ്ട് അവര്‍ പണി പൂര്‍ത്തിയാക്കി. പണി ഇത്രവേഗം പൂര്‍ത്തിയാക്കിയതിന് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നന്ദി പറയുന്നു. ഡിഎംആര്‍സി യൂണിഫോമിലുള്ള തന്റെ ജീവിതത്തിലെ അവസാനദിവസമിതാണെന്നും തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കുന്നതിന് മുമ്പ് ഡിഎംആര്‍സിയിലെ മുഖ്യ ഉപദേഷ്ടാവ് ചുമതലയില്‍ നിന്നും രാജി വെക്കുമെന്നും അദ്ദേഹം അറിയിച്ചു.പാലത്തിന്റെ എല്ലാ പണിയും നാളത്തോടെ പൂര്‍ത്തിയാകും. ചെറിയ തോതിലുള്ള അറ്റകുറ്റപ്പണികള്‍ മാത്രമാണ് ഇനി പൂര്‍ത്തികരിക്കാനുള്ളത്. ഭാരപരിശോധനാ റിപ്പോര്‍ട്ട് ഇന്ന് കൈമാറും. പാലം എപ്പോള്‍ തുറന്ന് കൊടുക്കണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പാലം നിര്‍മാണം ഏറ്റെടുത്തത്. നാട്ടുകാര്‍ക്ക് ഈ പാലം എത്രയും വേഗം പണി പൂര്‍ത്തീകരിച്ച് ഉപയോഗപ്രദമാക്കണം എന്ന ഉറ്റ ഉദ്ദേശം മൂലമാണ് ഡിഎംആര്‍സി പാലം പുനര്‍ നിര്‍മ്മാണം ഏറ്റെടുത്തത്. അല്ലാതെ പണം ഉണ്ടാക്കാനുള്ള ലക്ഷ്യത്തോടെയല്ല എന്നും ഇ ശ്രീധരന്‍ പറഞ്ഞു. നാട്ടുകാരില്‍ നിന്നും പോലീസില്‍ നിന്നും മികച്ച സഹകരണം ഉണ്ടായി. അതും വളരെ പെട്ടെന്ന് പാലം പണി പൂര്‍ത്തീകരിക്കാന്‍ സഹായമായി എന്നും ശ്രീധരന്‍ പറഞ്ഞു. പാലാരിവട്ടം പാലത്തിലെ ഭരപരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു. ശരീരത്തിന്റെ പ്രായമല്ല മനസിന്റെ പ്രായമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലാരിവട്ടം പാലത്തില്‍ അന്തിമ പരിശോധനക്കായി എത്തിയതായിരുന്നു അദ്ദേഹം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close