KERALANEWS

പാലാരിവട്ടത്ത് ഇന്ന് മുതല്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും

കൊച്ചി:പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി പാലാരിവട്ടത്ത് ഇന്ന് മുതല്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കാക്കനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെയാണ് നിയന്ത്രണം ബാധിക്കുക. നിയന്ത്രണങ്ങളുടെ ഭാഗമായി ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ റൂട്ടുകളടങ്ങിയ മാപ്പും പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

ദേശീയപാതയിലൂടെ നേരെയുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താതെയാണ് പാലം പൊളിക്കുന്ന നടപടികള്‍ തുടരുക. പാലത്തിന്റെ അടിയിലൂടെയൂള്ള ക്രോസിങ് ഒഴിവാക്കിയതോടെ എറണാകുളത്തുനിന്ന് കാക്കനാട് ഭാഗത്തേക്കും തിരിച്ചുമുള്ള യാത്രക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാലത്തിന്റെ രണ്ടറ്റത്തുമായി 300 മീറ്റര്‍ അകലത്തില്‍ ദേശീയപാതയില്‍ പുതിയതായി അനുവദിച്ച യൂടേണുകള്‍ ഉപയോഗിച്ചാണ് ഇതുവഴിയുള്ള യാത്രക്കാര്‍ യാത്ര ചെയ്യേണ്ടി വരിക. ഇതുമൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ റൂട്ടുകള്‍ ഉള്‍പ്പെടുത്തി പോലീസ് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.

എറണാകുളത്തു നിന്നും കലൂര്‍ വഴി പാലാരിവട്ടം ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് പാലാരിവട്ടം ഇടപ്പള്ളി റോഡ് വഴി ദേശീയപാതയില്‍ പ്രവേശിക്കാം. ഇടപ്പള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഇടപ്പള്ളി തൃപ്പൂണിത്തുറ റോഡ് വഴി സിവില്‍ ലൈനിലേക്കും ബദല്‍ മാര്‍ഗം ഒരുക്കിയിട്ടുണ്ട്. കാക്കനാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് എറണാകുളത്തേക്കു പോകാന്‍ പാലച്ചുവട് വഴി പുതിയ റോഡിലേക്ക് പ്രവേശിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close