KERALANEWS

പാലാ തങ്കത്തോട് ‘അമ്മ’ കാണിച്ചത് നീതികേട്; ടി.പി.മാധവന്‍

കൊല്ലം: അന്തരിച്ച സിനിമാ താരവും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കത്തോട് ചലച്ചിത്രതാര സംഘടനയായ ‘അമ്മ’ നീതി കാണിച്ചില്ലെന്നു അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറി ടി.പി.മാധവന്‍. ഇന്നത്തെ സംഘാടകര്‍ കാട്ടുന്ന നീതികേടിനു താന്‍ മാപ്പു ചോദിക്കുന്നതായും ടി.പി.മാധവന്‍ പറഞ്ഞു.

ഞായര്‍ രാത്രിയായിരുന്നു പാലാ തങ്കം മരിച്ചത്. സംസ്‌കാരത്തിന് മുതിര്‍ന്ന താരങ്ങളോ, അമ്മയുടെ ഭാരവാഹികളോ, എത്തിയില്ല. അമ്മയുടെ വൈസ് പ്രസിഡന്റും സ്ഥലം എംഎല്‍എയുമായ കെ.ബി.ഗണേഷ്‌കുമാറും എത്തിയില്ല. ടി.പി മാധവനും വര്‍ഷങ്ങളായി ഗാന്ധി ഭവനിലെ അന്തേവാസിയാണ്. 2013 മുതല്‍ പത്തനാപുരം ഗാന്ധിഭവനില്‍ അന്തേവാസിയായിരുന്നു പാലാ തങ്കം. അസുഖം ഗുരുതരമായ വെള്ളിയാഴ്ച തന്നെ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ വിവരം അറിയിച്ചിരുന്നതായി ഗാന്ധിഭവന്‍ അധികൃതര്‍ അറിയിച്ചു. മരിച്ച ശേഷം ഇടവേള ബാബുവിന്റെ ഓഫിസില്‍ നിന്നും വിളിച്ചു അമ്മയുടെ പേരില്‍ നിങ്ങള്‍ തന്നെ റീത്തു വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നു ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു. തിരുവനന്തപുരം ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close