KERALANEWSTrending

പാലാ സീറ്റില്‍ വിട്ടുവീഴ്ചയില്ല , തെരഞ്ഞെടുപ്പിന് മുന്നോടിയായി എകെജി സെന്ററില്‍ എല്‍ഡിഎഫ് യോഗം തുടങ്ങിയപ്പോള്‍ മാണി സി കാപ്പന്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എകെജി സെന്ററില്‍ എല്‍ഡിഎഫ് യോഗം തുടങ്ങിയപ്പോള്‍ മാണി സി കാപ്പന്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ശരത് പവാറുമായുള്ള ചര്‍ച്ചക്ക് ശേഷമേ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുവെന്ന് മാണി സി കാപ്പന്‍ അറിയിച്ചു. ഇന്നത്തെ യോഗത്തില്‍ സീറ്റ് വിഭജനം ചര്‍ച്ചയാവില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും പാലാ സീറ്റിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം ഇല്ലാതെയാക്കണമെന്ന് എന്‍സിപി ആവശ്യപ്പെടും. എന്‍സിപിക്കുളളിലും ഭിന്നത നിലനില്‍ക്കെ ടി പി പീതാംബരനും എ കെ ശശീന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സീറ്റ് ചര്‍ച്ച അജണ്ടയില്‍ ഉള്‍പ്പെടുത്താതെ എല്‍ഡിഎഫ് ജാഥ, പ്രകടനപത്രിക എന്നിവയില്‍ വിഷയങ്ങളൂന്നാനാണ് സിപിഎം നീക്കം. എന്‍സിപി സമ്മര്‍ദ്ദത്തില്‍ പാലാ സീറ്റ് ചര്‍ച്ച ചെയ്താല്‍ സിപിഐ നിലപാടും നിര്‍ണ്ണായകമാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close