KERALANEWSTop News

പാലാ സീറ്റ് എന്‍സിപിക്ക് നല്‍കില്ലെന്ന് പിണറായി വിജയന്‍,മുന്നണി വിടാനൊരുങ്ങി എന്‍സിപി

തിരുവനന്തപുരം:പാലാ സീറ്റ് എന്‍സിപിക്ക് നല്‍കില്ലെന്ന് പിണറായി വിജയന്‍.പ്രഫുല്‍ പട്ടേലിന് പിണറായി വിജയന്‍ ഫോണിലൂടെയാണ് അറിയിച്ചത്. മാണി സി കാപ്പന് കുട്ടനാട്ടില്‍ മത്സരിക്കാനും പറഞ്ഞിട്ടുണ്ട്. രാജ്യസഭാ സീറ്റും എന്‍സിപിക്ക് നല്‍കില്ലെന്ന് കേന്ദ്ര നേതൃത്വത്തെ എന്‍ഡിഎഫ് അറിയിച്ചു.എന്‍സിപി മുന്നണി വിടാനുള്ള ചര്‍ച്ചകളും ഡല്‍ഹിയില്‍ പുരോഗമിക്കുന്നുണ്ട്.പീതാംബരന്‍ മാസ്റ്ററെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

മാണി. സി. കാപ്പനോട് കുട്ടനാട് സീറ്റില്‍ മത്സരിക്കാനും എല്‍ഡിഎഫ് നിര്‍ദേശിച്ചു. പാലാ ഒഴികെയുള്ള മൂന്ന് സീറ്റ് എന്‍സിപിക്ക് നല്‍കാമെന്നും കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇതോടെ ചര്‍ച്ചയ്ക്കായി കേരളത്തിലേക്കുള്ള പ്രഫുല്‍ പട്ടേലിന്റെ യാത്ര റദ്ദാക്കി.

എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി മാണി സി. കാപ്പന്‍ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് എല്‍ഡിഎഫിന്റെ നിലപാട് പുറത്തുവരുന്നത്. ഇതോടെ പാല സീറ്റിന്റെ പേരില്‍ അതൃപ്തിയുള്ള മാണി. സി. കാപ്പന്‍ നിലപാട് കടുപ്പിച്ചേക്കുമെന്നാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close