INDIANEWSTrending

പാല്‍ വാങ്ങാന്‍ പുറത്തിറങ്ങി;മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണി;പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുന്നതിന് പകരം നവസാരി റോഡില്‍ കൊണ്ടുപോയി ബലാത്സംഗം;പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

അഹമ്മദാബാദ്: കൊവിഡില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് പല സംസ്ഥാനങ്ങളും.എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ ലഘിക്കുന്നതിനും അതിന്റെ പേരില്‍ അനധികൃത ഇടപെടലുകളും ചൂഷണങ്ങളും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥരും ഉണ്ട്. അതിന്റെ ഒരു ഉദാഹരണം സൂറത്തിലെ പല്‍സാനയില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്തിരിക്കുകയാണ്.

33കാരിയെ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പൊലീസുകാരന്‍ ബലാത്സംഗം ചെയ്‌തെന്ന വാര്‍ത്തയാണ് പുറ്തതു വന്നിരിക്കുന്നത്. ഉമര്‍പദ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ നരേഷ് കപാഡിയയ്ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡിപ്പിച്ചതായി യുവതി ആരോപിക്കുന്നു.പല്‍സാന എന്ന സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ സമയത്താണ് സംഭവം നടന്നത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുന്നതിന് പകരം നവസാരി റോഡില്‍ കൊണ്ടുപോയി വിവസ്ത്രയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക്ക് മെയില്‍ ചെയ്താണ് തുടര്‍ച്ചയായി പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

എന്നാല്‍ യുവതി തന്റെ ഭര്‍ത്താവിനെ ജാതീയമായി ആക്ഷേപിച്ചുവെന്ന് കാട്ടി പൊലീസുകാരന്റെ ഭാര്യ രംഗത്ത് വന്നു. യുവതിയും ഭര്‍ത്താവും വീട്ടിലെത്തി ഭര്‍ത്താവിനെ ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് ഭാര്യ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും നല്‍കി.

”പരാതിക്കാരിയായ യുവതിയും പൊലീസ് കോണ്‍സ്റ്റബിളും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ പിണങ്ങിയതോടെ പരസ്പരം പരാതി നല്‍കുകയാണുണ്ടായത്.” – ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

യുവതിക്കും ഭര്‍ത്താവിനും എതിരെ പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.കപാഡിയ നേരത്തെ പല്‍സാനയിലെ പൊലീസ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തത്. പരാതിക്കാരിയായ യുവതിയുമായുള്ള കൈയാങ്കളിയുടെ വീഡിയോ വൈറലായതോടെ ഇയാളെ ഉമര്‍പദ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close