HEALTH

പാല്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

പാലിന്റെ വെളുപ്പിനൊപ്പമാണ് നമുക്ക് നേരം വെളുക്കുന്നത്. പാലില്ലാത്ത ചായ സങ്കല്‍പ്പിക്കാന്‍ തന്നെ ബുദ്ധിമുട്ട്. മലയാളികളില്‍ പാല്‍ ഉപയോഗിക്കാത്തവരായി വെറും അഞ്ച് ശതമാനംപോലും കാണില്ല. മുമ്പ് പശുവിനെ വളര്‍ത്തുന്ന വീടുകളില്‍നിന്നാണ് പാല്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്നത്തെ സ്ഥിതി മാറി. മലയാളികളില്‍ 85% പേരും വിവിധ കമ്പനികള്‍ വിതരണം ചെയ്യുന്ന റെഡിമെയ്ഡ് പാലിനെ ആശ്രയിക്കുന്ന വരായി മാറിയിരിക്കുന്നു. മുന്‍ പിന്‍ നോക്കാതെ റെഡിമെയ്ഡ് പാല്‍ വാങ്ങി ഉപയോഗിക്കുമ്പോള്‍ നമ്മള്‍ മിനിമം അവയുടെ ഗുണദോഷങ്ങളെയും മറ്റ് പ്രത്യേകതളെയും കുറിച്ചക്ക അറിഞ്ഞിരിക്കുന്നതല്ലേ?
കേരളത്തിലെ വിപണിയില്‍ വിവിധ വിലയിലും ഗുണത്തി ലുമുള്ള പാലുകള്‍ ലഭ്യമാണ്. മില്‍മയെക്കൂടാതെ വിവിധ പാല്‍ സൊസൈറ്റികളും സ്വകാര്യ കമ്പനികളും പായ്ക്കറ്റ് പാലുകള്‍ വിപണിയില്‍ എത്തിക്കുന്നു. കേരളത്തിന് പുറത്തു തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നും ബ്രാന്‍ഡ് പായ്ക്കറ്റ് പാല്‍ സുലഭമാണ്.
പാലില്‍ 90 % ജലവും 10 % മറ്റ് ഘടകങ്ങളും അടങ്ങിയിരി ക്കുന്നു. ഈ പത്തുശതമാനത്തെ രണ്ടായി തിരിച്ചാല്‍ അതില്‍ കൊഴുപ്പും സോളിഡ് നോണ്‍ ഫാട് (എസ്.എന്‍.എഫ്) അതായത് നിശ്ചിത അളവിലുള്ള ഷുഗര്‍, കാര്‍ബോ ഹൈഡ്രേറ്റ്, വിറ്റാമിന്‍, മിനറല്‍സ് എന്നിവ.
മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് എത്തുന്ന പാലുകളില്‍ നിശ്ചിത അളവില്‍ എല്ലാ ഘടകങ്ങളും അടങ്ങിയിരിക്കണമെന്ന് ഗവണ്‍മെന്റ്ക്ക പറയുന്നു. ഇവയെല്ലാം കൃത്യമാണോ എന്ന് ലബോറട്ടറിയില്‍ പരിശോധന നടത്തിയാണ് പുറത്തിറക്കുന്നത്.
ഇപ്പോള്‍ കേരളത്തില്‍ വില്‍ക്കപ്പെടുന്ന പാലുകള്‍ ടോണ്‍ഡ് മില്‍ക്ക്, സ്റ്റാന്‍ഡേര്‍ഡ് മില്‍ക്ക്, ഫുള്‍ക്രീം മില്‍ക്ക്, റീ കമ്പൈന്‍ഡ് മില്‍ക്ക് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
മില്‍മ്മയും മറ്റും ഏറ്റവും കൂടുതലിറക്കുന്നത് ടോണ്‍ഡ് മില്‍ക്കും, ഡബിള്‍ ടോണ്‍ഡ് മില്‍ക്കുമാണ്. മില്‍മയുടെ തന്നെ നീല പായ്ക്കറ്റിലുള്ള പാല് ടോണ്‍ഡും മഞ്ഞ പായക്കക്കറ്റിലേത് ഡബിള്‍ ടോണ്‍ഡുമാണ്.

ടോണ്‍ഡ് മില്‍ക്ക്
മൂന്നുശതമാനം കൊഴുപ്പും 8.5% എസ്.എന്‍.എഫും അടങ്ങിയവ യാണ് ടോണ്‍ഡ് മില്‍ക്ക്. പാലിനെ പാസ്ച്യുറൈസേഷന്‍ വഴി മൈക്രോ ഓര്‍ഗാനിസം നശിപ്പിച്ച് ശുദ്ധീകരിച്ചശേഷമാണ് വില്‍പ്പനയ്ക്ക് തയ്യാറാക്കുന്നത്.

ഡബിള്‍ ടോണ്‍ഡ് മില്‍ക്ക്
1.5% കൊഴുപ്പും 9 % എസ്.എന്‍.എഫും അടങ്ങിയതാണ് ഡബിള്‍ ടോണ്‍ഡ് മില്‍ക്ക്.
സ്‌കിമ്ഡും, സ്റ്റാന്‍ന്‍േറഡൈസ്ഡും ബ്രിട്ടാനിയ പോലുള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ്. 5 % മാത്രം കൊഴുപ്പടങ്ങി യതാണ് സ്‌കിമ്ഡ് മില്‍ക്കിന്റെ പ്രത്യേകത. സ്‌കിമിങ്ങ് പ്രക്രിയവഴി കൊഴുപ്പു നീക്കം ചെയ്തുകഴിഞ്ഞാണ് വില്‍പ്പനയോഗ്യമാ ക്കുന്നത്.

കൊഴുപ്പ് കൂട്ടാന്‍
പാലില്‍ നിശ്ചിത അളവിലുള്ള കൊഴുപ്പ് ഇല്ല എന്നുണ്ടെങ്കില്‍ കൊഴുപ്പ് കൂട്ടാന്‍ ്രൈഡഡ് മില്‍ക്ക് പൗഡര്‍ ചെറിയ തോതില്‍ ചേര്‍ക്കാറുണ്ട്. ഇത് പിന്നീടക്ക ലബോറട്ടറിയില്‍ പരിശോധ നയ്ക്ക് വിധേയമാക്കും.

മായം ചേര്‍ക്കല്‍
പാലില്‍ ഫോര്‍മലില്‍ പോലുള്ള മായങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന വാദം ഇടയ്ക്ക് ഉണ്ടായിരുന്നു. പാലില്‍ മായം ചേര്‍ക്കുന്നതിനെ തിരെ പ്രിവന്‍ഷന്‍ ഓഫക്ക ഫുഡ് അഡല്‍ട്രേഷന്‍ ആക്ട് 1954 പ്രകാരം നടപടിയെടുക്കാവുന്നതാണ്.
പാലില്‍ ബാക്ടീരിയ വളരാതിരിക്കാന്‍ ഹൈഡ്രജന്‍ പെറോക് സൈഡ്, സോറിക് ആസിഡ്, ഫോര്‍മലില്‍ ഡിഹൈഡ്രഡ് എന്നി വ ചേര്‍ക്കുന്നുണ്ട്. ഫോര്‍മലില്‍ ഡിഹൈഡ്രഡ് കാഴ്ച ശക്തിക്ക് ദോഷം വരുത്തുന്ന രാസവസ്തുവാണ്. അല്‍ക്കലി ന്യൂട്രലൈ റ്റേഴ്സായ അപ്പക്കാരവും യൂറിയയും പാലക്ക പുളിച്ച് ചീത്തയാകാ തിരിക്കാന്‍ ചേര്‍ക്കുന്നവയാണ്.
ഈ രാസവസ്തുക്കളെല്ലാംതന്നെ ഉദരസംബന്ധമായതും അല്ലാത്തതുമായ നിരവധി ശാരീരികരോഗങ്ങള്‍ക്ക് ഹേതുവാണ്. വീട്ടാവശ്യത്തിനും കുട്ടികള്‍ക്ക് കൊടുക്കാനും മറ്റും പാല്‍ വാങ്ങുന്നത് വീടുകളില്‍ നിന്നാകുന്നതാണ് ഉത്തമം. പായ്ക്കറ്റ് പാലുകളില്‍ പൊതുമേഖലാ സംരംഭങ്ങളെ ആശ്രയിക്കുകയാണ് നന്ന്.

പാല്‍ പിരിഞ്ഞാല്‍ എന്തുചെയ്യാം?
പാല്‍ പിരിഞ്ഞുപോയെന്നു കരുതി അത് കളയാന്‍ വരട്ടെ. പിരിഞ്ഞുപോയ പാല്‍കൊണ്ട് പ്രയോജനങ്ങളുണ്ട്.

പാല് പിരിയാതിരിക്കാന്‍
പാല് കാച്ചുന്ന പാത്രത്തില്‍ അല്‍പ്പം വെള്ളമൊഴിച്ച് ചൂടാക്കി യശേഷം പാല്‍ ഒഴിച്ച് തിളപ്പിക്കാം. പാല്‍ പിരിയാതിരിക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗമാണിത്. പാല്‍പാത്രത്തിന്റെ വശങ്ങളില്‍ പറ്റിപ്പിടിക്കുന്ന പ്രശ്നവും ഇതുകൊണ്ട് പരിഹരിക്കാം.

സോയ് മില്‍ക്ക്
ഫ്ളേവറുള്ളതും ഇല്ലാത്തതുമായ രീതിയില്‍ സോയ് മില്‍ക്ക് മാര്‍ക്കറ്റില്‍ ലഭിക്കും. പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാത്ത സോയ് മില്‍ക്ക് വീട്ടില്‍തന്നെ നിര്‍മ്മിക്കാം. സോയാബീന്‍സ് രാത്രി മുഴുവന്‍ വെള്ളത്തിലിട്ടശേഷം നന്നായി പിഴിഞ്ഞെടുക്കാം.
സാധാരണ പശുവിന്‍പാലിനെക്കാള്‍ ഇതില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. 200 മില്ലീലിറ്ററില്‍ 80 ശതമാനം കലോറികളും 6.7 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിനും മിനറല്‍സിന്റെയും കലവറയും കൂടിയാണിത്.

Tags
Show More

Related Articles

Back to top button
Close