KERALANEWS

പാവങ്ങളെ പറ്റിക്കുന്ന പരിപാടി നിര്‍ത്തണം, ലൈഫ്മിഷനില്‍ വീണ്ടും ആരോപണവുമായി അനില്‍ അക്കരെ


വടക്കാഞ്ചേരി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതാരണെന്നത് സംബന്ധിച്ച് വടക്കാഞ്ചേരി നഗര സഭയും ലൈഫ് മിഷനും പറയുന്നതിലെ അവ്യക്തത ആരോപിച്ച് അനില്‍ അക്കര എംഎല്‍എ. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് ലൈഫ് മിഷനെന്ന് നഗരസഭ പറയുമ്പോള്‍ നഗരസഭയാണെന്നാണ് ലൈഫ് മിഷന്‍ പറയുന്നത്. ഇനിയെങ്കിലും പാവങ്ങളെ പറ്റിക്കുന്ന ഇത്തരം നീക്കങ്ങള്‍ നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരില്‍ എന്റെ വീടിനുമുന്നിലും ഓഫിസിന് മുന്നിലും സമരമിരിക്കുന്ന ഗുണഭോക്താക്കള്‍ ആരാണ് മന്ത്രി മൊയ്തീനും സിപിയെമ്മും മറുപടി പറയണമെന്നും അനില്‍ അക്കര വ്യക്തമാക്കി. ഈ പരിഷ്‌കൃത കാലത്ത് ഇത്തരം നുണ പ്രചരണവും പാവങ്ങളെ പറ്റിക്കലും നിറുത്തണം. വടക്കാഞ്ചേരി നഗരസഭ അതിര്‍ത്തില്‍ പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട എത്ര പേരുണ്ട് യുഎഇ റെഡ് ക്രെസെന്റ് പണം നല്‍കിയത് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കല്ലേ ഈ നഗരസഭ തയ്യാറാക്കിയ ലിസ്റ്റില്‍ അത്തരത്തില്‍എത്ര പേരുണ്ട്? അനില്‍ അക്കര ചോദിച്ചു.

ഇനി അത്തരത്തിലുള്ള ആളുകള്‍ക്ക് പകരം ഭൂമിയും വീടുമില്ലാത്ത ആളുകള്‍ക്ക് നല്‍കാനാണ് തീരുമാനമെങ്കില്‍ സര്‍ക്കാര്‍ ആ തീരുമാനമെടുത്ത് നടപ്പിലാക്കണം. ഇനിയെങ്കിലും സര്‍ക്കാര്‍ അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക പുറത്തുവിട്ടണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close