
ജിദ്ദ : പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഇനി മുന്‍കൂര്‍ ബുക്കിംഗ് ആവശ്യമില്ല. ഇന്ത്യന്‍ കോണ്‍സുലേറ്റിനു കീഴിലുള്ള അബഹ,തബൂക്, യാമ്പൂ എന്നിവിടങ്ങളിലെ വി എഫ് എസ് കേന്ദ്രങ്ങളില്‍ പാസ്പോര്‍ട്ട് സേവനം ലഭിക്കാനാണ് മുന്‍കൂര്‍ ബുക്കിംഗ് വേണ്ട എന്ന് തീരുമാനം ആയിരിക്കുന്നത്.പാസ്പോര്‍ട്ട് ലഭിക്കാന്‍ ഇനി ഈ കേന്ദ്രങ്ങളെ നേരിട്ട് സമീപിക്കാം. ജിദ്ദയിലെ ഹാഇല്‍ സ്ട്രീറ്റിയിലെ വി.എഫ്.എസ് കേന്ദ്രത്തില്‍ നിലവിലുള്ള മുന്‍കൂര്‍ ബുക്കിംഗ് ആവശ്യമാണ്. അതേ സമയം അടിയന്തിര ഘട്ടങ്ങളില്‍ അപ്പോയ്ന്റ്മെന്റ് എടുക്കാതെ തന്നെ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ അപേക്ഷ സമര്‍പ്പിക്കാം.എന്നാല്‍ തിരക്കു കൂടുന്ന സാഹചര്യം ഉണ്ടായാല്‍ ബുക്കിങ് സംവിധാനം തിരികെ കൊണ്ടുവരുമെന്നും അറിയിച്ചിട്ടുണ്ട്.