BIZINDIANEWSTop News

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചോ? ഈ മാസത്തിനുള്ളിൽ ലിങ്ക് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി! ഉപഭോക്താക്കൾക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ന്യുഡൽഹി: പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കിങ് സ്ഥാപനമായ എസ്ബിഐ. ഇടപാടുകള്‍ തുടർന്നും തടസം നേരിടാതിരിക്കാന്‍ ജൂൺ 30ണ് ഉള്ളിൽ പാന്‍ കാര്‍ഡ് നിർബന്ധമായും ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. ഇക്കാര്യം നവമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.

ജൂൺ 30 ന് ഉള്ളിൽ ഇരു കാർഡുകളും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതമാകുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചേക്കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ജോലിയുടെയും ശമ്പളത്തിന്റെയും കാര്യം മുതൽ വില്പന-വാങ്ങൽ പ്രക്രിയയെ ഉൾപ്പടെ ബാധിച്ചേക്കാം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ ഉപയോഗവും ഡിമാറ്റ് അക്കൗണ്ടിന്റെ പ്രവർത്തനവും അടക്കം 18 സാമ്പത്തിക ഇടപാടുകൾ തടസപ്പെടാൻ ഇത് കാരണമായേക്കും.

പല തവണ ആദായ നികുതി വകുപ്പ് മാറ്റി മാറ്റി തീയതി ദീർഘിപ്പിച്ച് കൊടുത്തിട്ടും കോടിക്കണക്കിന് ഇന്ത്യക്കാർ ഇനിയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല. ഏകദേശം 17 കോടിയോളം ആളുകൾ ഇനിയും ആധാറും പാൻകാർഡും ലിങ്ക് ചെയ്യാൻ ബാക്കിയുണ്ടെന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close