Breaking NewsKERALANEWSTop News

പാർട്ടി മത്സരിച്ച 12 സീറ്റുകളിലും വിജയം ഉറപ്പ്; ഇടത് മുന്നണിക്ക് തുടർഭരണമെന്നും ജോസ് കെ മാണി; ഫലം വരാൻ മണിക്കൂറുകൾ ബാക്കിയാകുമ്പോഴും ആത്മവിശ്വാസത്തോടെ കേരള കോൺ​ഗ്രസ് എം ചെയർമാൻ

കോട്ടയം: യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ബിജെപി വോട്ട് മറിച്ചെങ്കിലും തങ്ങളുടെ വിജയത്തെ അത് സ്വാധീനിക്കില്ലെന്ന് കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാലായിൽ ഉൾപ്പെടെ പാർട്ടി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാണെന്നും ഇടത് മുന്നണിക്ക് തുടർഭരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ ഭൂരിപക്ഷം മുന്നണിക്ക് ലഭിക്കുമെന്ന് ആവർത്തിച്ച ജോസ് കെ മാണി, പക്ഷേ എത്ര സീറ്റുകൾ എൽഡിഎഫ് നേടുമെന്ന് വ്യക്തമാക്കിയില്ല. മത്സരിച്ച 12 സീറ്റുകളിലും കേരള കോണ്‍ഗ്രസ് വിജയിക്കുമെന്നും എല്ലാ സ്ഥാനാർത്ഥികളുമായും നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ജേസ് വ്യക്തമാക്കി.

‘പ്രവചനം ഒന്നും നടത്തുന്നില്ല. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലും ഇപ്പോഴും പറയുന്നു പാലാ ഉറപ്പായും എല്‍ഡിഎഫിനൊപ്പമുണ്ടാവും. എല്‍ഡിഎഫിന്റെ തുടര്‍ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. പാലാ മണ്ഡലങ്ങളില്‍ അടക്കം മാണി സര്‍ തുടങ്ങിവെച്ച വികസന പദ്ധതികള്‍ ഉണ്ട്. അതിന്റെ തുടര്‍ച്ചയുണ്ടാവും. പാലായുടെ വികസന പദ്ധതി ഞാന്‍ അവതരിപ്പിച്ചിരുന്നു. അതിന് സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
12 സ്ഥാനാര്‍ത്ഥികളുമായി പലവട്ടം ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാവരും വളരെ പ്രതീക്ഷയിലാണ്. എല്ലാവരും ജയിക്കുമെന്നുറപ്പാണ്. വ്യക്തമായ സീറ്റുകളുടെ പിന്‍ബലം എല്‍ഡിഎഫിനുണ്ടാവും.’ ജോസ് കെ മാണി പറഞ്ഞു.

അതേസമയം ബിജെപി പാലായില്‍ ബിജെപി വോട്ട് മറിച്ചെന്ന ആരോപണവുമായി നേരത്തെ ജോസ് കെ മാണി രംഗത്തെത്തിയിരുന്നു.
പാലായില്‍ കുറഞ്ഞത് 5000-7500 വരെ വോട്ടുകള്‍ ബിജെപി മാണി സി കാപ്പന് മറിച്ച് ചെയതുവെന്നാണ് ആരോപണം. ഇത് ഫലം വരുമ്പോള്‍ വ്യക്തമാവുമെന്നും ബിജെപി വോട്ട് ഗണ്യമായി കുറയുമെന്നും ജോസ് കെ മാണി പറയുന്നു. ചങ്ങനാശേരിയും പാലായിലും കടുത്തുരുത്തിയിലും കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും ബിജെപി വോട്ടുകള്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് പോയിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. എന്നാല്‍ ഇതൊന്നും ഇടത് മുന്നണിയുടെ വിജയത്തെ ബാധിക്കില്ലെന്നായിരുന്നു ജോസിന്റെ പ്രതികരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close