KERALANEWS

പാർട്ടി വിശദീകരണത്തിനപ്പുറം മറ്റ് പ്രതികരണങ്ങളില്ല, മാധ്യമങ്ങളിൽ നിന്നും മുഖം തിരിക്കുന്നു; കൂട്ടം ചേർന്ന് വേട്ടയാടുന്നെന്ന് ആവലാതിപ്പെട്ട് എം സി ജോസഫൈൻ

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് നിന്നും രാജി വച്ചൊഴിയേണ്ടി വന്നതിനു പിന്നാലെ മാധ്യമങ്ങളോടും മുഖം തിരിച്ച് എംസി ജോസഫൈൻ. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയും പ്രതികരണം തേടിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ ജോസഫൈൻ തയാറായിരുന്നില്ല.

പാര്‍ട്ടി വിശദീകരണത്തിനപ്പുറം മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്ന നിലപാടിലാണു ജോസഫൈന്‍. വനിതാ കമ്മിഷന്‍ അധ്യക്ഷസ്ഥാനം രാജി വച്ചശേഷം അങ്കമാലിയിലെ വീട്ടില്‍ തിരിച്ചെത്തിയ ജോസഫൈന്‍ പ്രതികരണങ്ങൾ നൽകിയിരുന്നില്ല. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈന്‍, പാര്‍ട്ടി പറഞ്ഞതിനപ്പുറം വിശദീകരണം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ്. തന്റെ ഭാഗം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങള്‍ വേട്ടയാടിയെന്ന അഭിപ്രായം ഉള്ളിലുണ്ട്. നേതൃത്വത്തെ ഇക്കാര്യം ബോധ്യപ്പെടുത്താനും ശ്രമിച്ചേക്കും. തെറ്റുപറ്റിയെന്നു സമ്മതിച്ചിട്ടും രാജി ചോദിച്ചു വാങ്ങിയതിൽ ജോസഫൈന് വിഷമമുണ്ട് എന്നും ജോസഫൈനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close