INDIANEWSTrending

“പിഎം കെയര്‍ ഫണ്ട് വെന്റിലേറ്ററും പ്രധാനമന്ത്രിയും തമ്മില്‍ ഒരുപാട് സാമ്യമുണ്ട്. രണ്ട് കൂട്ടരെയും ആവശ്യമുള്ളപ്പോള്‍ കാണാന്‍ കിട്ടില്ല, അവരവരുടെ ജോലികള്‍ ചെയ്യില്ല”,: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെന്റിലേറ്ററിനോട് ഉപമിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെന്റിലേറ്ററിനോട് ഉപമിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.
‘പിഎം കെയര്‍ ഫണ്ട് വെന്റിലേറ്ററും പ്രധാനമന്ത്രിയും തമ്മില്‍ ഒരുപാട് സാമ്യമുണ്ട്. രണ്ട് കൂട്ടരെയും ആവശ്യമുള്ളപ്പോള്‍ കാണാന്‍ കിട്ടില്ല, അവരവരുടെ ജോലികള്‍ ചെയ്യില്ല, ഒരുപാട് തെറ്റുകള്‍ നിറഞ്ഞ ജനസമ്പര്‍ക്കവുമാണന്നുമാണ്’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

പഞ്ചാബിലെ ഫരീദ്‌കോട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പിഎം കെയര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകള്‍ സാങ്കേതിക തകരാറുകള്‍ മൂലം പ്രവര്‍ത്തനക്ഷമമല്ലാത്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിക്കു നേരെ രാഹുലിന്റെ വിമര്‍ശനം. ഭാരത് ഇലക്ട്രോണിക്സ്, അഗ്വ എന്നീ സ്ഥാപനങ്ങള്‍ വിതരണം ചെയ്ത വെന്റിലേറ്ററുകളാണ് ഉപയോഗക്ഷൂന്യമായി കിടക്കുന്നത്. കോവിഡ് രണ്ടാഘട്ട പ്രതിസന്ധി രൂക്ഷമായതോടെ പ്രധാനമന്ത്രിക്കെതിരായി മൂര്‍ച്ചയുള്ള ആക്രമണമാണ് രാഹുല്‍ നടത്തിവരുന്നത്.

പ്രധാനമന്ത്രിയെ കാണാനില്ലെന്നാരുന്നു കഴിഞ്ഞയാഴ്ച രാഹുല്‍ വിശേഷിപ്പിച്ചത്. ഇത് വളരെ വാര്‍ത്ത പ്രാധ്യവും നേടിയിരുന്നു. ഇതിനിടെ ഞായറാഴ്ച കര്‍ഷകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കോവിഡ് ബാധിച്ച് ദുരിതത്തിലായ ജനങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മോദി സര്‍ക്കാരിന്റെ അനാസ്ത ചൂണ്ടിക്കാട്ടി ഒട്ടനവധിപ്പേര്‍ രംഗത്ത് വന്നിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close