Breaking NewsKERALANEWSTop News

പിഞ്ചു കുഞ്ഞിനോട് കാട്ടിയത് പറയാൻ പോലും കഴിയാത്ത ക്രൂരത; മൂന്നരവയസുകാരി ഇരയായത് ക്രൂരമായ ലൈംഗിക പീഡനത്തിന്; ദിവസങ്ങളോളം ഭക്ഷണം പോലും ലഭിക്കാതെ കുഞ്ഞ് അനുഭവിച്ചത് നരകയാതന

കോട്ടയം: അസം സ്വദേശിയായ മൂന്നര വയസുകാരി മൂവാറ്റുപുഴയിൽ ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോർട്ട്. വയറുവേദനയും മൂത്രതടസ്സവും അനുഭവപ്പെട്ട കുഞ്ഞിനെ മാർച്ച് 27നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞ് ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ലൈംഗിക അവയവങ്ങളില്‍ മാരകമായി ക്ഷതമേറ്റു. മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ കാലിന് ഒടിവുള്ളതായും നേരത്തെ കയ്യൊടിഞ്ഞതിനും തെളിവുണ്ട്. ദിവസങ്ങളോളം കുട്ടിക്ക് ഭക്ഷണം നല്‍കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അസം സ്വദേശിയായ മൂന്നരവയസുകാരി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

വയറുവേദനയെയും മൂത്രതടസത്തെയും തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ കുട്ടിയുടെ കുടല്‍ ഭാഗത്ത് മുറിവ് കണ്ടെത്തി. തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് രൂപികരിക്കുകയായിരുന്നു. ആശുപത്രിയിലെ സര്‍ജറി വിഭാഗം വിശദമായി പരിശോധിച്ചപ്പോഴാണ് ക്രൂരമായ പീഡനവിവരം പുറത്തുവരുന്നത്.

മൂന്നരവയസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ സൂപ്രണ്ടിന്റെ പരിശോധനയില്‍ കണ്ടെത്തി. ലൈംഗികാവയവങ്ങളില്‍ മാരകമായക്ഷതം ഏറ്റിട്ടുണ്ട്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. കുട്ടിയുടെ കാലുകള്‍ പൊട്ടിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close