INDIANEWS

പിടിവിടാതെ കോവിഡ്; രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 68,898 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 29,05,824 ആയി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 983 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,849 ആയി.രാജ്യത്ത് നിലവില്‍ 6,92,028 പേരാണ് ചികില്‍സയിലുള്ളത്. 21,58,947 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് ഇന്നലെ വരെ 3,34,67,237 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 8,05,985 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 73.91 ശതമാനമായി ഉയര്‍ന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിലുള്ള കോവിഡ് രോഗികളുടെ നിരക്ക് 24.20 ശതമാനമായി. പ്രതിദിന കോവിഡ് രോഗികളുടെ കണക്കില്‍ ഇന്ത്യയാണ് ഒന്നാംസ്ഥാനത്തുള്ളത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ യു.എസിനും ബ്രസീലിനും തൊട്ടുപിറകെയാണ് ഇന്ത്യയുള്ളത്.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 14,492 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 326 പേര്‍ ഇന്നുമാത്രം മരിച്ചു. 12,243 പേര്‍ ഇന്ന് രോഗമുക്തരായി.സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,43,289 ആയി. 1,62,491 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,59,124 പേര്‍ രോഗമുക്തരായപ്പോള്‍ 21,359 പേരാണ് ഇതുവരെ മരിച്ചത്.ഡല്‍ഹിയില്‍ 1,215 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 1,059 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,57,354 ആണ്. ഇതില്‍ 11,271 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,41,826 പേര്‍ രോഗമുക്തി നേടി. 4,257 പേര്‍ ഇതുവരെ മരിച്ചു.കര്‍ണാടകയില്‍ ഇന്ന് 7,385 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 6,231പേര്‍ രോഗമുക്തരായി. 102 പേര്‍ മരിച്ചു. 2,56,975പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 82,149പേര്‍ ചികിത്സയിലാണ്. 1,70,381പേര്‍ രോഗമുക്തരായപ്പോള്‍ 4,429പേര്‍ മരിച്ചു.അതേസമരം തമിഴ്നാട്ടില്‍ ഇന്ന് 5,986 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5,742 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്ന് 116 പേര്‍ മരിച്ചു. ഇതുവരെ സംസ്ഥാനത്ത് 3,61,913 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ലക്ഷത്തിലധികം പേരാണ് രോഗമുക്തി നേടിയത്. 53,283 സജീവ കേസുകളാണ് ഉള്ളത്.മരിച്ചവരുടെ എണ്ണം 6,239 ആയി.

Tags
Show More

Related Articles

Back to top button
Close