
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,724 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 648 പേരാണ് മരണമടഞ്ഞത്. 11,92,915 ആളുകള്‍ നിലവില്‍ രാജ്യത്ത് രോഗബാധിതരായുണ്ട്. 28,732 പേര് ഇതിനകം മരണമടഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം
7,53,050 പേര് രോഗമുക്തരായപ്പോള്‍, 4,11,133 പേര് ചികിത്സയില്‍ തുടരുകയാണ്.
ജൂലായ് 21 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് ആകൈ ആറ് ലക്ഷം പുതിയ രോഗികളാണ്
ഉള്ളത്. ജൂണ്‍ 30 വരെ 5.9 ലക്ഷമായിരുന്നു ആകെ രോഗികള്‍. അതില്‍ മേയ് മാസസത്തില്‍
1.5 ലക്ഷം പേര് രോഗികളായി. ജൂണില്‍ നാലു ലക്ഷവരും. ഈ മാസം മാത്രം 11,000 പേര്
കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണത്തില്‍ 40% ഈ മാസം മാത്രം നടന്നിട്ടുള്ളവയാണ്.
മേയ് മാസം 4,267 പേരും. ജൂണില്‍ 11,988 പേരും. ഈ മാസം ഇതുവരെ 11,325 പേരുമാണ്
മരണപ്പെട്ടത്.
ഇന്നലെ മഹാരാഷ്ട്രയില്‍ 8000ല്‍ ഏറെ പുതിയ കോവിഡ് കേസുകള്‍
റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ പുതിയ കേസുകള്‍ 4965 ആണ്. ആന്ധ്രാപ്രദേശില്‍
4944, ഉത്തര്‍പ്രദേശില്‍ 2151, മധ്യപ്രദേശില്‍ 785, പഞ്ചാബില്‍ 381, ഗുജറാത്തില്‍
ആദ്യമായി രോഗികളുടെ എണ്ണം 1000 കടന്നു. രാജ്സഥാനില്‍ 983 പേര്‍ക്ക് പുതുതായി രോഗം
സ്ഥിരീകരിച്ചിട്ടുണ്ട്. ത്രിപുരയില്‍ 202 പേര് രോഗബാധ സ്ഥിരീകരിച്ചു.