
ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നര കോടിയാവുന്നു. ലോകത്താകെ ഇതുവരെ 13,943,809 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 592,628 പേര് മരണത്തിനു കീഴടങ്ങി. 8,276,887 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഏറ്റവും മുന്നില്‍. മുപ്പത്തിയാറു ലക്ഷം ആളുകള്‍ക്കാണ് ഇതുവരെ അവിടെ കോവിഡ് സ്ഥിതീകരിച്ചിട്ടുള്ളത്. ഒന്നര ലക്ഷത്തിനടുത്ത് ആളുകള്‍ ഇതുവരെ മരിക്കുകയും ചെയ്തു. ബ്രസീലും ഇന്ത്യയുമാണ് അമേരിക്ക കഴിഞ്ഞാല്‍ രോഗം രൂക്ഷമായ രാജ്യങ്ങള്‍.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയം
അറിയിച്ചു. പ്രതിദിന രോഗികളുടെ എണത്തിലും മരണ നിരക്കിലും വന്‍ വര്‍ധനവ്
ഉണ്ടാകുന്നുണ്ട്. 10,03,832 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. 24
മണിക്കൂറിനിടെ 34,956 പേര്‍ക്ക് രോഗം ബാധിക്കുകയും 687 പേര് മരണമടയുകയും ചെയ്തു.
ഇന്ത്യയില്‍ ഇതുവരെ 25602 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം
5 ലക്ഷത്തില്‍ നിന്ന് 10 ലക്ഷത്തിലേക്ക് എത്താന്‍ എടുത്തത് വെറും 20 ദിവസം
മാത്രമാണ്.