Breaking NewsKERALANEWSTop NewsTrending

പിണറായിയുടെ പ്രതിച്ഛായ പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നു: കോടിയേരി

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം : ജനങ്ങള്‍ക്കൊപ്പം നിന്ന് ജനക്ഷേമം ഉറപ്പാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളത്. ഇതേ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അത് മനസിലാക്കിയാണ് കോണ്‍ഗ്രസും ബിജെപിയും വിറളിപിടിച്ച് നടക്കുന്നത്.

മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ക്കാനുള്ള ബഹുമുഖ പദ്ധതികളാണ് കോണ്‍ഗ്രസും ബിജെപിയും തയ്യാറാക്കിയിട്ടുള്ളത്. അപ്രഖ്യാപിത വിമോചനസമരമാണ് ഇവിടെ നടക്കുന്നത്.

ഇ എം എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ നടത്തിയ വിമോചനസമരത്തെ അനുസ്മരിപ്പിക്കുന്ന പ്രചാരണ കോലാഹലങ്ങളാണ് ഇക്കൂട്ടര്‍ അഴിച്ചുവിടുന്നത്. പാര്‍ടി നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ എന്തും വിളിച്ചുപറയുന്നതാണ് വിമോചനസമരഘട്ടത്തില്‍ കണ്ടത്. സമാന സ്ഥിതിയാണ് ഇപ്പോഴും. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും പാര്‍ടി നേതാക്കള്‍ക്കും എതിരായി നിലവിട്ടുള്ള കള്ളപ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് ബന്ധമില്ലാത്തതുകൊണ്ടാണ് സമഗ്ര അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്‍ഐഎ അന്വേഷിക്കുന്ന ഈ കേസില്‍ ഇതുവരെ സര്‍ക്കാരുമായോ സിപിഐ എമ്മുമായോ ബന്ധമുള്ള ആരും പ്രതിയായിട്ടില്ല. അറസ്റ്റിലായവര്‍ ബിജെപി, ലീഗ് ബന്ധമുള്ളവരാണ്. എന്നിട്ടും സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ്.

Tags
Show More

Related Articles

Back to top button
Close