Breaking NewsKERALANEWSTop News

പിണറായി-അദാനി കൂട്ടുകെട്ടിലുണ്ടായ കെ.എസ്.ഇ.ബി കരാര്‍ കേരളത്തിലെ ജനങ്ങളുടെ തലയില്‍ കൂടുതല്‍ ഭാരം കെട്ടിവെക്കുന്നത്:രമേശ് ചെന്നിത്തല

ആലപ്പുഴ: അദാനി കെ.എസ്.ഇ.ബി കരാറില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 8850 കോടിയുടെ കരാറില്‍ ആയിരം കോടി ലാഭമാണ് അദാനിക്കുണ്ടാവുകയെന്നും അദ്ദേഹം വെളിപെടുത്തി.

300 മെഗാവാട്ട് വൈദ്യുതി കൂടിയ വിലയ്ക്ക് അദാനിയില്‍ നിന്ന് വാങ്ങാനുള്ള എഗ്രിമെന്റാണ് വച്ചിരിക്കുന്നതെന്നും ഇത് ബിജെപിയുമായി ചേര്‍ന്നുള്ള അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു. 25 വര്‍ഷം കെഎസ്ഇബി അദാനിയില്‍ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് വഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണുണ്ടാകുന്നതെന്ന് ചെന്നിത്തല ആരോപിക്കുന്നു. ജനങ്ങളുടെ തലയിലേക്ക് വലിയ ഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.ശരാശരി വില മാത്രമല്ല, ആഗോള തലത്തില്‍ തന്നെ വൈദ്യുതിയുടെ വില കുറഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യമാണ്. അപ്പോഴാണ് ഉയര്‍ന്ന തുകയ്ക്ക് ഇത്രയും നീണ്ട കാലയളവിലേക്ക് കരാറുണ്ടാക്കുന്നതെന്നാണ് ചെന്നിത്തല പറയുന്നത്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഈ കരാറിന്റെ കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

യൂണിറ്റിന് ഒരു രൂപ നിരക്കില്‍ വൈദ്യുതി കിട്ടുമ്പോള്‍ എന്തിനാണ് കൂടിയ വിലയ്ക്ക് കരാര്‍, 2.82 രൂപയ്ക്ക് എന്തിനാണ് വൈദ്യുതി വാങ്ങുന്നത് കേന്ദ്രം അദാനിക്ക് വേണ്ടി ടെന്‍ഡര്‍ ചെയ്തപ്പോള്‍ കേരളം അനുകൂല തീരുമാനം എടുത്തു. കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് അദാനി മാത്രമാണ്, കരാര്‍ അദാനിക്ക് ലഭിക്കാന്‍ കെഎസ്ഇബിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് കാറ്റില്‍ നിന്നുള്ള വൈദ്യുതി( wind energy ) ആണ് തെരഞ്ഞെടുത്തത്.

പിണറായി-അദാനി കൂട്ടുകെട്ടിലുണ്ടായ ഈ കരാര്‍ കേരളത്തിലെ ജനങ്ങളുടെ തലയില്‍ കൂടുതല്‍ ഭാരം കെട്ടിവെക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു രൂപക്ക് വൈദ്യുതി ലഭിക്കുന്ന സംസ്ഥാനത്താണ് ഇത്രയും കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങുന്നത്. ഈ കരാര്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്ത 25 വര്‍ഷത്തേയ്ക്ക് സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് കയ്യിട്ട് വാരാന്‍ അദാനിക്ക് സൗകര്യമുണ്ടാക്കിക്കൊടുത്തിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. കൂട്ടായി ഇടതുപക്ഷത്തിന്റെ പുതിയ സഖ്യകക്ഷികളായ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരുമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് അദാനിക്ക് കേരളത്തില്‍ ലാഭമുണ്ടാക്കുന്ന ഒരു കരാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.കരാര്‍ 25 വര്‍ഷത്തേയ്ക്കായതിനാല്‍ 25 വര്‍ഷവും കൂടിയ വിലയ്ക്ക് നാം വൈദ്യുതി വാങ്ങേണ്ടിവരും. ലോകത്താകമാനം ഇപ്പോള്‍ ഇത്തരം ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ പ്രോത്സാഹിപ്പിക്കാറില്ല. നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യ വത്ക്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രസംഗിക്കുകയും സമരം നടത്തുകയുമൊക്കെ ചെയ്തിരുന്നു. എന്നിട്ട് രഹസ്യമായി അദാനി ഗ്രൂപ്പിനെ സഹായിക്കുന്ന നിലപാടാണ് പിന്‍വാതില്‍ വഴി സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ജനങ്ങള്‍ക്കുമേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിക്കുകയാണ്. യൂണിറ്റിന് ഒരു രൂപ നിരക്കില്‍ വൈദ്യുതി കിട്ടുമ്പോള്‍ എന്തിനാണ് കൂടിയ വിലയ്ക്ക് കരാറെന്നാണ് ചെന്നിത്തലയുടെ ചോദ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close