Election 2021

പിണറായി നാളെ രാജിക്കത്ത് കൈമാറും; പുതിയ മന്ത്രിസഭക്ക് സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങള്‍ തുടങ്ങി പൊതുഭരണ വകുപ്പ്

സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും സത്യപ്രതിജ്ഞയ്ക്ക് പൊതുഭരണ വകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി. നാളെ വോട്ടെണ്ണൽ പുരോഗമിച്ചതിനു ശേഷം വേണ്ട നടപടികൾക്ക് വേണ്ടിയാണ് ഒരുക്കങ്ങൾ. കൊവിഡ്വ്യാപനം കുറവില്ലാതെ തുടരുകയാണെങ്കിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ മൂന്നു ഘട്ടമായി നടത്തിയേക്കും എന്നാണു സൂചന.

കാവൽ മന്ത്രിസഭയുടെ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും. ഇടതു മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പിണറായി വിജയന്‍ വീണ്ടും അധികാരമേല്‍ക്കുന്നത് ഈ മാസം 9ന് ശേഷമേയുള്ളുവെന്ന് സിപിഐഎം വൃത്തങ്ങള്‍ അറിയിച്ചു. ഫലം അറിഞ്ഞശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്റെ സർട്ടിഫിക്കറ്റും വാങ്ങി രാജിക്കത്ത് നൽകാൻ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് യാത്രയാകും.

നാളെ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഭരണം ലഭിച്ച മുന്നണി സത്യപ്രതിജ്ഞ നിർവഹിക്കും. കൊവിഡ് പ്രോട്ടോക്കൾ അടക്കം പാലിക്കേണ്ടത് ഉളളതിനാൽ രാജ്‌ഭവനിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക. കഴിഞ്ഞ വർഷം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത് ആഘോഷപൂർവ്വം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചായിരുന്നു. ഇത്തവണ വളരെ കുറച്ച് ആൾക്കാർക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close