KERALANEWS

പിണറായി നിര്‍ത്തിയതോടെ വിവാദം അവസാനിപ്പിക്കണമെന്ന് നേതാക്കളുടെ അഭിപ്രായം;ബ്രണ്ണന്‍ വിവാദത്തില്‍ സുധാകരന് പിന്തുണ;കെ സുധാകരന്‍ അധ്യക്ഷനായ ശേഷമുള്ള ആദ്യത്തെ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന്

തിരുവനന്തപുരം : തെരഞ്ഞെടുപ്പിന് ശേഷമുള്ള കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് പുതിയ മുഖച്ഛായ വന്നിരിക്കുകയാണ്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ മറികടക്കാനുള്ള പുതിയ ആലോചനകളും പ്രവര്‍ത്തനങ്ങളും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.ഈ സാഹചര്യത്തില്‍ കെ സുധാകരന്‍ അധ്യക്ഷനായ ശേഷമുള്ള ആദ്യത്തെ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരും.ജംബോ കമ്മറ്റികള്‍ വേണ്ടെന്ന നിലപാടാണ് സുധാകരനും വി ഡി സതീശനുമുള്ളത്. യോഗത്തില്‍ കെപിസിസി,ഡിസിസി പുന: സംഘടനാ മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യും.

രാഹുല്‍ഗാന്ധിയുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് രാഷ്ട്രീയകാര്യസമിതി ചേരുന്നത്. 3 മണിക്ക് വൈകിട്ട് കെപിസിസി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ നിലവിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും ഒഴിവാക്കുമോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും.മരംമുറികേസിലെ സമരപരിപാടികളും സമിതി തീരുമാനിക്കും. ബ്രണ്ണന്‍ വിവാദത്തില്‍ സുധാകരന് യോഗം പിന്തുണ പ്രഖ്യാപിച്ചേക്കും. പിണറായി നിര്‍ത്തിയതോടെ വിവാദം അവസാനിപ്പിക്കണമെന്ന് നേതാക്കളുടെ അഭിപ്രായപ്പെട്ടിട്ടുള്ളത് കൊണ്ടുത്തന്നെ ഇക്കാര്യത്തില്‍ സുധാകരന്റെ നിലപാട് നിര്‍ണ്ണായകമാണ്. രാഷ്ട്രീയകാര്യസമിതിയുടെ പുനസംഘടനയും ചര്‍ച്ചയാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close