
കോഴിക്കോട്: അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളാണെന്നും പിണറായി വിജയന് കപട കമ്മ്യൂണിസ്റ്റാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.ഭവന രഹിതര്‍ക്കായി സമാഹരിച്ച തുകയില്‍ നിന്ന് താഹയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കെപിസിസി കൈമാറി. കെപിസിസി 1000 വീടുകള്‍ക്കായി സമാഹരിച്ച തുക കൊണ്ട് എത്ര പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയെന്നതിന്റെ കണക്കുകള്‍ രണ്ടാഴ്ചയ്ക്കകും പുറത്ത് വിടുമെന്നും അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം പിരിച്ച പണം എവിടെയെന്നും മുല്ലപ്പള്ളി ചോദിച്ചു. സംവരണ വിഷയത്തില്‍ സിപിഎമ്മിന് ദുഷ്ടലാക്കാണെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു, ശബരിമലയിലേ അതേ അനുഭവും സംവരണ വിഷയത്തിലും സിപിഎമ്മിനുണ്ടാകമെന്നാണ് മുല്ലപ്പള്ളിയുടെ മുന്നറിയിപ്പ്.