KERALANEWS

പിണറായി വിജയന് സമനില തെറ്റിയിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍


തിരുവനന്തപുരം: അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ഏത് നിമിഷവും താന്‍ ജയിലിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവ് മുഖ്യമന്ത്രിക്ക് വന്നിരിക്കുന്നു. അതിനാലാണ് അദ്ദേഹം പ്രതികാര ബുദ്ധിയോടെ പ്രതിപക്ഷ നേതാക്കളെ തിരഞ്ഞുപിടിച്ച് പൊതുസമൂഹത്തിന് മുമ്പില്‍ വ്യക്തിഹത്യ നടത്തുന്നത്. ഇതിനെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.പ്രതികാര നടപടിയെടുത്ത് പ്രതിപക്ഷത്തെ നിശബദ്മാക്കാമെന്ന് കരുതേണ്ട. പ്രതിപക്ഷ നേതാവിനെക്കുറിച്ച് അഭിമാനമാണുള്ളത്. കഴിഞ്ഞ നാലര വര്‍ഷമായി സര്‍ക്കാര്‍ നടത്തുന്ന അഴിമതികള്‍ അദ്ദേഹം ഓരോന്നായി തുറന്നുകാണിക്കുകയാണ്. ഇക്കാര്യങ്ങളൊന്നും ഇതുവരെ നിഷേധിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close