KERALANEWSTop News

പിണറായി വിജയൻ കർക്കശക്കാരനാണെങ്കിലും കാപട്യക്കാരനല്ലെന്ന് നടൻ ധർമ്മജൻ ബോൾ​ഗാട്ടി; ഇത്രയും അധികം വോട്ടുകൾക്ക് തോൽക്കുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചതല്ലെന്നും താരം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ കർക്കശക്കാരനാണെങ്കിലും കാപട്യക്കാരനല്ലെന്ന് പുകഴ്ത്തി നടൻ ധർമ്മജൻ ബോൾ​ഗാട്ടി. പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിൽ വിശ്വാസമാണെന്ന് ബാലുശ്ശേരി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ധർമജൻ ബോൾഗാട്ടി പറഞ്ഞു. റിപ്പോർട്ടർ ടി. വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തോൽവിയും വിജയവുമൊത്തെ തെരഞ്ഞെടുപ്പിൽ സാധാരണയായി ഉണ്ടാകുന്നതാണ്. അത് കൂടാതെ ഇത്തവണ ഒരു തരംഗവുമുണ്ടായിരുന്നു. എന്നാൽ ഇത്രയും അധികം വോട്ടുകൾക്ക് തോൽക്കുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചതല്ല എങ്കിലും തോൽവി ഞാൻ സമ്മതിക്കുകയാണ്-
ധർമ്മജൻ ബോൾഗാട്ടി പറ‍ഞ്ഞു. ധർമ്മജൻ സിനിമയിൽ നിന്നാൽ മതി തൽക്കാലം രാഷ്ട്രീയത്തിലേക്ക് നിന്റെ ആവശ്യം ഇല്ല എന്ന് വിചാരിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും രാഷ്ട്രീയത്തിൽ വിജയിക്കാത്തത്. സച്ചിൻദേവ് നല്ല സ്ഥാനാർത്ഥിയായിരുന്നു. നല്ല പ്രകടനമായിരുന്നു. എന്നിരുന്നാലും മറ്റൊരു ജില്ലയിൽ നിന്നെത്തി മത്സരിച്ചിട്ടുകൂടി അവിടുത്തെ ജനങ്ങൾ നൽകിയ സമ്മതി വലിയ കാര്യം തന്നെയാണെന്നും ധർമ്മജൻ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് തോൽവി തന്നെ ബാധിച്ചിട്ടില്ലെന്നും താൻ ഇനിയും രാഷ്ട്രീയത്തിലും കോൺഗ്രസിലും തുടരുമെന്നും ധർമ്മജൻ വ്യക്തമാക്കി. സൈബർ ആക്രമണങ്ങളെയൊന്നും പേടിക്കുന്ന ആളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തെരഞ്ഞെടുപ്പിൽ സംഘടനാപരമായിട്ടുള്ള കുറേ പ്രശ്‌നങ്ങളുണ്ടായെന്നും അതെല്ലാം സംഘടനയെയും കെപിസിസി പ്രസിഡന്റിനെയും ധരിപ്പിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close