INDIANEWS

പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന കടുംവെട്ടാണ് മുട്ടില്‍ മരം കൊള്ള; ഐപിഎസ് ഉദ്യോഗസ്ഥനെ വെച്ച് കേസ് തെളിയിക്കാനാകില്ലന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി: പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന കടുംവെട്ടാണ് മുട്ടില്‍ മരം കൊള്ളയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് നടന്നുകൊണ്ടിരുന്നത് വീരപ്പന്‍ ഭരണമാണന്നും. ആയിരം കോടി രൂപയുടെ മരമാണ് മുറിച്ചു വിറ്റതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥനെ വെച്ച് കേസ് തെളിയിക്കാനാകില്ലന്നും, ഈ വിഷയത്തില്‍ ശക്തമായ സമരം ബിജെപി നടത്തും. ജൂണ്‍ 16ന് സംസ്ഥാന വ്യാപകമായ പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിപിഐ നേതാക്കളായ കാനം വിശ്വനാഥനും ബിനോയ് വിശ്വവും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും സിപിഐ വിശദീകരിക്കണംമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍ക്കു നേരെയാണ് അന്വേഷണം നടക്കുന്നതെന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കുമോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മന്ത്രിസഭയുടെ പരിഗണനയില്‍ വിഷയം വന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിപിഎമ്മിന്റെയും സിപിഐയുടേയും നേതൃത്വമാണ് കൊള്ള നടത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

റവന്യൂ സെക്രട്ടറിക്ക് മാത്രമാണോ പങ്ക് എന്നുള്ള കാര്യത്തിലും നിയന്ത്രണങ്ങള്‍ക്കിടയില്‍ പെരുമ്പാവൂര്‍ വരെ മരം എങ്ങനെ എത്തി? ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാമെന്ന് കരുതേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണോ മരംമുറി നടന്നത് എന്നും സുരേന്ദ്രന്‍ പറഞ്ഞു. തെളിവ് നശിപ്പിച്ചത് ആരാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

മുട്ടില്‍ ഈട്ടിക്കൊള്ളയിലടക്കം കേന്ദ്ര ഇടപെടല്‍ തേടി ബിജെപി. കേന്ദ്രവനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി കെ സുരേന്ദ്രനും വി മുരളീധരനും കൂടിക്കാഴ്ച നടത്തും. പതിനൊന്നരയോടെ ആയിരിക്കും കൂടിക്കാഴ്ച. അതേസമയം മരംകൊള്ളയിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പതിനാല് ജില്ലകളിലെയും മരം മുറി അന്വേഷിക്കാൻ 5 ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ മാരെയാണ് ചുമതലപ്പെടുത്തിയത്. റവന്യൂ വകുപ്പിന്റെ 2020 മാർച്ച് 11 ഇറങ്ങിയ ഉത്തരവിന് ശേഷമുള്ള മുഴുവൻ മരം ഇടപാടുകളും അന്വേഷിക്കാനാണ് നിർദ്ദേശം. ജൂൺ 22 നകം റിപ്പോർട്ട് കൈമാറണം.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവിന്‍റെ മറവില്‍ പട്ടയഭൂമിയിലെ സര്‍ക്കാർ സംരക്ഷിത മരങ്ങള്‍ മുറിച്ചതാണ് അന്വേഷിക്കുക. എല്ലാ ജില്ലകളിലെയും മുഴുവന്‍ ഫയലുകളും പരിശോധിക്കണം. നല്‍കിയ പാസുകളും മുഴൂവന്‍ രേഖകളും കസ്റ്റഡിയിലെടുക്കണം. എന്തെങ്കിലും നഷ്ടപെട്ടാല്‍ അത് നല്‍കിയ ഓഫീസുകളില്‍ നിന്നും ശേഖരിക്കണം. എല്ലാ ദിവസവും ഡിഎഫ്ഒമാര്‍ അന്വേഷണ പുരോഗതി രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close