Election 2021KERALANEWSTop News

പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 20ന് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച്, പൊതുജനത്തിന് പ്രവേശനമില്ല

തിരുവനന്തപുരം ∙ രണ്ടാം പിണറായി വിജയൻ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവേശനം ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായി ചുരുക്കി. പൊതുജനങ്ങള്‍ക്കു ചടങ്ങിൽ പ്രവേശനമുണ്ടാകില്ല. മന്ത്രിസഭ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു.

17ന് എൽഡിഎഫ് യോഗത്തിനു മുൻപായി ഇരുപാർട്ടികളും തമ്മിൽ വീണ്ടും ചർച്ച നടക്കും. 18ന് സിപിഎം സംസ്ഥാന കമ്മിറ്റി മന്ത്രിമാരെ നിശ്ചയിക്കും ആകെ 140 അംഗങ്ങളുള്ള സഭയിൽ 99 പേരാണ് ഇടതുമുന്നണിയിൽ നിന്ന് ജയിച്ചുകയറിയത്. സ്വതന്ത്രരടക്കം 67 പേർ സിപിഎമ്മിനുണ്ട്. 17 പേരാണ് സിപിഐയിൽ നിന്ന് ജയിച്ചത്. കേരള കോൺഗ്രസ് എമ്മിൽ നിന്ന് അഞ്ച് പേരും ജെഡിഎസ്, എൻസിപി എന്നീ പാർട്ടികളിൽ നിന്ന് രണ്ട് പേർ വീതവും വിജയിച്ചു. കേരള കോൺഗ്രസ് ബി, എൽജെഡി തുടങ്ങിയ മറ്റ് ഇടത് കക്ഷികൾ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്. ഐഎൻഎല്ലും കോവൂർ കുഞ്ഞുമോനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. ഏകാംഗ കക്ഷികൾക്ക് മന്ത്രിസ്ഥാനം ലഭിക്കുമോ എന്ന് സംശയമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close